അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു അതിരടി. ബേസില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിന്റെ കാസ്റ്റിങ്ങും ശ്രദ്ധ നേടി. ടൊവിനോ, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ സാന്നിധ്യമായിരുന്നു പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത്.
തിയേറ്റര്‍ റിലീസിലും മികച്ച പ്രതികരണമാണ് അതിരടി സ്വന്തമാക്കുന്നത്. യൂത്ത് ഓഡിയന്‍സിന്റെ പള്‍സറിഞ്ഞുകൊണ്ട് ഒരുക്കിയ ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. ആദ്യ വീക്കെന്‍ഡില്‍ 30 കോടിയിലേറെയാണ് അതിരടി നേടിയിരിക്കുന്നത്. ദൃശ്യം 3യുടെ റിലീസ് ചിത്രത്തിന്റെ കളക്ഷന് വെല്ലുവിളിയാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ടൊവിനോ, ബേസില്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരുണ്ടായിരുന്നെങ്കിലും തിയേറ്റര്‍ പൂരപ്പറമ്പാക്കിയത് അഞ്ച് മിനിറ്റ് മാത്രമുള്ള കാമിയോ റോളായിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ, നായകനായ ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ ഹാഷിറാണ് അതിരടിയെ കൂടുതല്‍ ഗംഭീരമാക്കിയത്. ഡെന്നീസ് എന്ന കഥാപാത്രമായാണ് ഹാഷിര്‍ വേഷമിട്ടത്.
ചിത്രത്തിലെ പ്രധാനപ്പെട്ട സീനില്‍ ബേസില്‍, ഷാന്‍ റഹ്‌മാന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ രക്ഷിക്കാനായാണ് ഡെന്നീസ് എത്തുന്നത്. ബി.എം.ഡബ്ല്യൂ കാറില്‍ സ്‌റ്റൈലിഷ് എന്‍ട്രിയായിരുന്നു ഹാഷിറിന്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗസ്റ്റ് റോളിന് ലഭിക്കുന്ന അതേ സ്വീകാര്യതയായിരുന്നു ഹാഷിറിനും ലഭിച്ചത്.
എന്നാല്‍ ഈ വേഷം ആദ്യം ചെയ്യേണ്ടിയിരുന്നത് ക്രിക്കറ് താരം സഞ്ജു സാംസണായിരുന്നെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതിരടിയുടെ തമിഴ്‌നാട് പ്രൊമോഷനില്‍ സഞ്ജുവിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഉറ്റ സുഹൃത്തായിരുന്നിട്ടും ആദ്യമായി നിര്‍മിക്കുന്ന സിനിമയില്‍ എന്തുകൊണ്ട് ചാന്‍സ് കൊടുത്തില്ലെന്ന് ബേസിലിനോട് ചോദ്യമുയര്‍ന്നിരുന്നു.
സഞ്ജുവിനോട് ഒരു റോളുണ്ടെന്ന് പറഞ്ഞെന്നും എന്നാല്‍ ചെറിയ വേഷമായിരുന്നതിനാല്‍ സഞ്ജു പിന്മാറിയെന്നുമായിരുന്നു ബേസിലിന്റെ മറുപടി. എത്തരത്തിലുള്ള വേഷമാകും കൊടുക്കുക എന്ന ചോദ്യത്തിന് ‘സ്‌റ്റൈലിഷായ, ഗംഭീര റോള്‍ കൊടുക്കും’ എന്നും ബേസില്‍ പറഞ്ഞിരുന്നു. ഈ വീഡിയോയും ഹാഷിറിന്റെ എന്‍ട്രിയും കണക്ട് ചെയ്താണ് പലരും പുതിയ തിയറി സൃഷ്ടിച്ചത്.
സഞ്ജുവിനായി ഒരുക്കിയ വേഷത്തിലേക്കാണ് ഹാഷിര്‍ എത്തിയതെന്ന നിഗമനത്തിലാണ് പലരും. സഞ്ജുവായിരുന്നെങ്കിലും ഇതേ ഇംപാക്ട് തന്നെയാകും ഈ സീന്‍ സമ്മാനിക്കുകയെന്നും അഭിപ്രായങ്ങളുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ പലര്‍ക്കും ലഭിച്ച സര്‍പ്രൈസ് ട്രീറ്റ് തന്നെയായിരുന്നു അതിരടിയിലെ ഡെന്നീസ്.
Content Highlight: Hashir’s cameo in Athiradi movie getting appreciation
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ