ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം ശൈഖ് സൈദ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 346 റണ്‍സാണ് ആദ്യം ഇന്നിങ്‌സില്‍ ബംഗ്ലാ കടുവകള്‍ക്ക് നേടാന്‍ സാധിച്ചത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ 240 റണ്‍സിന് ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ എളുപ്പം തകര്‍ക്കാന്‍ സാധിച്ചത് ബംഗ്ലാദേശിന്റെ സൂപ്പര്‍ പേസര്‍ ഹസന്‍ മഹ്‌മൂദിന്റെ ഉഗ്രന്‍ ബൗളിങ്ങില്‍ ആണ്.
ഫൈഫര്‍ നേടിയാണ് താരമിന്നും പ്രകടനം നടത്തിയത്. 21 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കമാണ് താരത്തിന്റെ വിക്കറ്റ് വേട്ട. ഹാട്രിക് ഉള്‍പ്പെടെയായിരുന്നു ഹസന്റെ മിന്നും ബൗളിങ്. ഇസ്മത്ത് ആലം (1), ഖായിസ് അഹമ്മദ് (0), സിയ റഹ്‌മാന്‍ (0) എന്നിവരെയാണ് താരം ഹാട്രിക്കല്‍ പറഞ്ഞയച്ചത്. ഇതോടെ ടെസ്റ്റില്‍ തന്റെ അമ്പതാം ഹാട്രിക് സ്വന്തമാക്കാനും ഹസന്‍ മഹ്‌മൂദിന് സാധിച്ചു.
ഹസന്‍ മഹ്‌മൂദിന് പുറമേ ഇബദോത്ത് ഹുസൈന്‍ നാല് വിക്കറ്റും മെഹ്ദി ഹസന്‍ ഒരു വിക്കറ്റും നേടി.
അഫ്ഗാനിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ റഹ്‌മത്ത് ഷാ പുറത്താകാതെ 105 റണ്‍സ് നേടി മികവ് പുലര്‍ത്തി. ഓപ്പണര്‍ അബ്ദുല്‍ മാലിക് 62 റണ്‍സ് നേടിയിരുന്നു. മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോറില്‍ എത്താന്‍ സാധിച്ചില്ല.
ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് വേണ്ടി ശദ്മന്‍ ഇസ്ലാം (67), തന്‍സീദ് ഹസന്‍ (83), ലിട്ടന്‍ ദാസ് (53) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി.
നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് ആണ് ബംഗ്ലാദേശ് നേടിയത്.