| Sunday, 8th September 2019, 12:08 pm

സുമിത്രാ ചൗഹാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോതക്: ഹരിയാന കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്രാ ചൗഹാന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുത്തലാഖ് വിഷയത്തിലും കശ്മീരിന് പ്രത്യേക പദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും പാര്‍ട്ടി സ്വീകരിച്ച നിലപാട് തന്നെ വേദനിപ്പിച്ചെന്നും പൂര്‍ണ്ണമായും മടുത്തെന്നും കാണിച്ചാണ് സുമിത്രാ ചൗഹാന്റെ രാജി.

ജന വികാരത്തിന് എതിരായിരുന്നു പല വിഷയങ്ങളിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടെന്നും സുമിത്രാ ചൗഹാന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഭരണത്തില്‍ താന്‍ പൂര്‍ണ്ണ സന്തുഷ്ടയാണെന്നും സുമിത്രാ ചൗഹാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രാഥമിക പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സുമിത്രാ ചൗഹാന്‍ രാജി വെച്ചു. ഒക്ടോബറിലാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more