കൊച്ചി: ഹര്‍ത്താലിനിടെ സ്വകാര്യ ബസിന്റെ ചില്ലു തകര്‍ത്ത സംഭവത്തില്‍ കസ്റ്റടിയിലെടുത്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആര്‍ രാംലാല്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എന്‍ ഷിറാസ്, സോണി ജോര്‍ജ് പനന്താനം, സോജിന്‍ ജെ.തോമസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. എറണാകുളം സെഷന്‍സ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കൊച്ചിയിലാണ് സ്വകാര്യബസിന്റെ ചില്ല തകര്‍ത്തത്.
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. അതേസമയം വ്യാപാര വ്യവസായ ഏകോപന സമിതി ഹര്‍ത്താലുമായി സഹകരിച്ചില്ല.
മിന്നല്‍ ഹര്‍ത്താലുകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയെ ലംഘിച്ചതിനെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസ് അടക്കം മൂന്നുപേര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് ഹൈകോടതി ഉത്തരവിട്ടു.