ശ്രീലങ്കന്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് മുന്നറിയിപ്പുമായി മന്‍ ലങ്കന്‍ ബാറ്റന്‍ ഹര്‍ഷന്‍ തിലകരത്‌നെ. ഗില്ലിന്റെ ബാറ്റിങ് കാണാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും ബാറ്റിങ് ട്രാക്കുകളില്‍ ഗില്‍ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്പിന്‍ ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന ശ്രീലങ്കയിലെ പിച്ചുകള്‍ ഗില്ലിന് യഥാര്‍ത്ഥ പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘അവന്റെ ബാറ്റിങ് കാണാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. സാങ്കേതികമായി വളരെ മികച്ച ബാറ്ററാണ് അവന്‍, ബാറ്റിങ്ങിന് അനുയോജ്യമായ ട്രാക്കുകളില്‍ അതിമനോഹരമായി കളിക്കുകയും ചെയ്യുന്നു. എന്നാല്‍ ശ്രീലങ്കയിലെ സ്പിന്‍ ബൗളിങ്ങിന് അനുകൂലമായ പിച്ചുകള്‍ അവന് യഥാര്‍ത്ഥ വെല്ലുവിളിയായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ അവന്‍ എങ്ങനെ പ്രകടനം കാഴ്ചവെക്കുമെന്നത് കാണാന്‍ ഏറെ കൗതുകമുണ്ട്,’ ഹര്‍ഷന്‍ തിലകരത്‌നെ റേവ്‌സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
അതേസമയം മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റിരുന്നു. പരിശീലനത്തിനിടെ ഗില്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പന്ത് ഗില്ലിന്റെ തള്ളവിരലില്‍ (തമ്പ്) തട്ടുകയായിരുന്നു.
പരിക്കേറ്റതോടെ വേദനകൊണ്ട് ഗില്‍ അസ്വസ്ഥനായി ഗ്രൗണ്ടില്‍ നിന്ന് പിന്‍മാറുന്നതായിരുന്നു കണ്ടത്. ഉടന്‍ തന്നെ ടീം ഫിസിയോ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. അതേസമയം ഗില്ലിന്റെ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ പ്രധാന ബാറ്ററും നായകനുമായ ഗില്ലിന്റെ ഫിറ്റ്‌നസ് ടീമിന് നിര്‍ണായകമായതിനാല്‍ മാനേജ്ന്റും ആശങ്കയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുന്നത്.
നേരത്തെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ പരിക്ക് മൂലം പുറത്തായതും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ഗില്ലിന്റെ പരിക്കും ഇന്ത്യന്‍ ക്യാമ്പില്‍ വലിയ തലവേദനയായിരിക്കുകയാണ്.
ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിനനര്‍മാരെയും ഇന്ത്യ ടീമില്‍ എത്തിച്ചിട്ടുണ്ട്.
റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Harshan Tillakaratne Warns Indian Captain Shubhman Gill