| Monday, 24th August 2026, 11:20 am

ഇത് ടെസ്റ്റ് ക്രിക്കറ്റാണ് അദ്ദേഹവും മറ്റുള്ളവരെ പ്രകോപിപ്പിക്കാറുണ്ട്: ഹര്‍ഷ ഭോഗ്ലെ

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ഹര്‍ഷാ ഭോഗ്ലെ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം 45 റണ്‍സിനായിരുന്നു ജെയ്‌സ്വാള്‍ പുറത്തായത്. അസിതാ ഫെര്‍ണാണ്ടോയുടെ പന്തിലാണ് താരം പുറത്തായത്.

ജെയ്‌സ്വാള്‍ പുറത്തായശേഷം അസിതാ വിക്കറ്റ് സെലിബ്രേറ്റ് ചെയ്തത് ജെയ്‌സ്വാളുമായി കൊമ്പുകോര്‍ക്കാന്‍ ഇടയാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ ലങ്കന്‍ താരം നിരോഷന്‍ ഡിക്‌വെല്ല ബാറ്റ് ചെയ്യുന്ന സമയത്ത് ജെയ്‌സ്വാള്‍ താരവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ജെയ്‌സ്വാള്‍ പുറത്തായപ്പോള്‍ ലങ്കന്‍ ബൗളര്‍ വിക്കറ്റ് ആഘോഷിച്ചത്.

ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ഹര്‍ഷ ഭോഗ്ലെ. താന്‍ ഒരിക്കലും ബാറ്ററെ പുറത്താക്കിയതിന് ശേഷം നടത്തുന്ന ‘സെന്‍ഡ്-ഓഫിനെ’ അനുകൂലിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം അവിടെനിന്ന് മാറിപ്പോകുക എന്നതാണെന്നും ഭോഗ്ലെ പറഞ്ഞു.

മാത്രമല്ല ജെയ്‌സ്വാളിനോട് പറയാന്‍ പാടില്ലാത്തതായിരിക്കാം പറഞ്ഞതെന്നും പക്ഷേ മറ്റുള്ളവരോട് കാണിക്കുന്നത് തിരിച്ചും സ്വീകരിക്കേണ്ടിവരുമെന്നും ഭോഗ്ലെ പറഞ്ഞു.

‘ഞാന്‍ ഒരിക്കലും ബാറ്ററെ പുറത്താക്കിയതിന് ശേഷം നടത്തുന്ന ‘സെന്‍ഡ്-ഓഫിനെ’ അനുകൂലിച്ചിട്ടില്ല. ബാറ്ററെ പുറത്താക്കി എന്നത് തന്നെ മതിയല്ലേ. എന്നാല്‍ ഇവിടെ സെന്‍ഡ്-ഓഫ് ഉണ്ടായതിന് പിന്നില്‍ ഗല്ലെയില്‍ നിരോഷന്‍ ഡിക്‌വെല്ലയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമുണ്ടായിരുന്നു.

ആരോ ജെയ്‌സ്വാളിനോട് എന്തോ പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം അവിടെനിന്ന് മാറിപ്പോകുക എന്നതാണ്. എന്നാല്‍ ജെയ്‌സ്വാള്‍ തിരിഞ്ഞുവന്ന് പ്രതികരിച്ചതോടെയാണ് എല്ലാവരും അവിടേക്ക് എത്തിയത്. അവര്‍ കുറച്ചധികം അടുത്തേക്ക് വന്നുവെന്നാണ് എനിക്ക് തോന്നിയത്.

ജെയ്‌സ്വാളിനോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, പറഞ്ഞ വാക്കുകള്‍ പറയാന്‍ പാടില്ലാത്തതായിരിക്കാം. പക്ഷേ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതെന്താണോ, അത് തിരിച്ചും സ്വീകരിക്കേണ്ടിവരും. ഏറ്റവും എളുപ്പമുള്ള കാര്യം അവിടെനിന്ന് മാറിപ്പോകുക എന്നതാണ്.

ജെയ്‌സ്വാളിനെ പ്രകോപിപ്പിച്ചുവെന്നത് ശരിയാണ്. എന്നാല്‍ ഇത് ടെസ്റ്റ് ക്രിക്കറ്റാണ് അദ്ദേഹവും മറ്റുള്ളവരെ പ്രകോപിപ്പിക്കാറുണ്ട്,’ ഹര്‍ഷ ഭോഗ്ലെ ക്രിക്ബസിനോട് പറഞ്ഞു.

Content Highlight: Harsha Bhogle Talking About Yashasvi Jaiswal

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more