2026 ഫിഫ ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് കിടിലന്‍ വിജയമായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയെ 4-2ന് കീഴടക്കിയാണ് ഹാരി കെയ്നും സംഘവും ലോകകപ്പ് കിരീടപ്പോരാട്ടത്തിന് എത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിന്റെ വിജയശില്‍പിയായത് നായകന്‍ ഹാരി കെയ്ന്‍ തന്നെയായിരുന്നു. മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ കെയ്ന്‍ 12ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് തന്റെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വീണ്ടും ഹാരി വലകുലുക്കി താരം ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.
ഈ ഇരട്ടഗോളോടെ കെയ്ന്‍ ഒരു ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനായി ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് ഹാരി തൂക്കിയത്. ഇതോടെ ഗാരി ലിനേക്കറുടെ റെക്കോഡിനൊപ്പമെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും 10 ലോകകപ്പ് ഗോളുകളാണുള്ളത്.
ഹാരി കെയ്ന്‍
ഗാരി ലിനേക്കര്‍ (10)
ഹാരി കെയ്ന്‍ (10)
ജെഫ് ഹര്‍സ്റ്റ് (5)
മൈക്കല്‍ ഓവന്‍ (4)
ബോബി ചാള്‍ട്ടണ്‍ (4)
വരും മത്സരത്തില്‍ ഒരു ഗോള്‍ നേടുന്നതോടെ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആധിപത്യം സൃഷ്ടിക്കാനും കെയ്നിന് സാധിക്കും.
അതേസമയം, തുടക്കത്തില്‍ ലീഡ് വഴങ്ങിയെങ്കിലും ക്രൊയേഷ്യ ഒട്ടും പതറാതെ തിരിച്ചടിച്ചിരുന്നു. 36ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ബറ്റുറിനയും, ആദ്യ പകുതി അവസാനിക്കും മുമ്പ് പീറ്റര്‍ മൂസയുടെ ഗോളിലൂടെയും ക്രൊയേഷ്യ ഇംഗ്ലണ്ടിനൊപ്പമെത്തി. 2-2 എന്ന നിലയിലാണ് ടീമുകള്‍ ഇടവേളയിലേക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് വീണ്ടും ആക്രമണം ശക്തമാക്കി. 47ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോള്‍ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നേടിയ ഗോള്‍ ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ജൂണ്‍ 24ന് ഗാനയോടാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
Content Highlight: Harry Kane In Great Record Achievement For England In FIFA World Cup 2026