| Thursday, 22nd October 2026, 9:01 pm

റെക്കോഡിന് ഒരു മാസം പോലും ആയുസ് കൊടുത്തില്ല; ഗില്ലിന്റെ ചരിത്രനേട്ടത്തിന് ഇനി പുതിയ അവകാശി

ആദർശ് എം.കെ.

ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോഡുമായി ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്ക്. 2026 പാകിസ്ഥാന്‍ ട്രൈനേഷന്‍ സീരീസില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ നേട്ടം.

നേരിട്ട 116ാം പന്തിലാണ് ബ്രൂക്ക് ഇരട്ട സെഞ്ച്വറി നേടിയത്. ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ കഴിഞ്ഞ മാസം സെപ്റ്റംബറില്‍ കുറിച്ച റെക്കോഡ് പഴങ്കഥയാക്കിയാണ് ബ്രൂക്കിന്റെ നേട്ടം.

സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേരിട്ട 117ാം പന്തിലാണ് ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതുമാത്രമല്ല, ബ്രൂക്കിന്റെ ഇന്നിങ്‌സില്‍ പല റെക്കോഡുകളും പിറന്നിരുന്നു. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് ബ്രൂക്ക്. സ്വാഭാവികമായും ഏകദിനത്തില്‍ ഒരു ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ റെക്കോഡും ബ്രൂക്കിന്റെ പേരില്‍ കുറിക്കപ്പെട്ടു.

അതേസമയം, മത്സരത്തില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് നേടി. ബ്രൂക്കിന് പുറമെ ജോ റൂട്ട്, വില്‍ ജാക്സ്, ടോം ബാന്റണ്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായും തിളങ്ങി.

റൂട്ട് 66 പന്തില്‍ 69 റണ്‍സും ബാന്റണ്‍ 51 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ 30 പന്ത് നേരിട്ട് മൂന്ന് സിക്സറും എട്ട് ഫോറും അടക്കം പുറത്താകാതെ 66 റണ്‍സുമായാണ് വില്‍ ജാക്സ് തിളങ്ങിയത്.

Content highlight: Harry Brook has set the record for the fastest double century in an ODI.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more