| Thursday, 27th July 2017, 2:52 pm

സിക്‌സര്‍ പായിച്ചു തുടങ്ങിയതിന്റെ രഹസ്യം വെളിപ്പെടുത്തി; ഹര്‍മന്‍ പ്രീത് കൗര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബാറ്റിംഗില്‍ പുരുഷതാരങ്ങളോട് കട്ടക്ക് നില്‍ക്കുന്നതാണ് ഹര്‍മന്‍ പ്രീത് കൗറിന്റെ ബാറ്റിംഗ്. അത് വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ സെമിയില്‍ ആ വെടിക്കെട്ട് നമ്മള്‍ കണ്ടതുമാണ്.

സ്റ്റേഡിയത്തിന്റെ പുറത്തേക്ക് പന്ത് സിക്‌സര്‍ അടിച്ച് പറപ്പിക്കാന്‍ ഹര്‍മന് പ്രത്യേക താല്‍പ്പര്യം തന്നെയുണ്ട്. തനിക്ക് എങ്ങിനെ അതില്‍ താല്‍പ്പര്യം ഉണ്ടായി എന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍മന്‍.

ചെറുപ്പം മുതല്‍ തന്നെ താന്‍ ആണ്‍കുട്ടികളുടെ കൂടെയായിരുന്നു കളിച്ചിരുന്നത്. അവര്‍ക്ക് ഏറ്റവും താല്‍പര്യം സിക്‌സര്‍ അടിച്ചു പറത്തിക്കാന്‍ ആയിരുന്നു. താനും അത് അനുകരിക്കാന്‍ തുടങ്ങി അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ കളിക്കാന്‍ കഴിയുന്നത്. ഹര്‍മന്‍ പറയുന്നു.


കോഹ്‌ലിക്ക് രണ്ട് കോടി; മിതാലിക്ക് പതിനഞ്ച് ലക്ഷം; വേതനത്തിലും വേര്‍തിരിവ് കാണിച്ച് ബി.സി.സി.ഐ


ഫൈനല്‍ കഴിഞ്ഞ് മുംബൈയില്‍ തിരിച്ച് എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹര്‍മന്‍. ഫൈനലില്‍ എങ്ങിനെയെങ്കിലും കപ്പ് നേടണമെന്ന് തങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു പോയി. കിരീടം കൈവിട്ടതില്‍ തങ്ങള്‍ക്ക് ഇപ്പോഴും നല്ല ദു:ഖമുണ്ടെന്നും ഹര്‍മന്‍ കൗര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more