ഇന്ത്യ-ഇംഗ്ലണ്ട് വൺ ഓഫ് ടെസ്റ്റിന് തുടക്കമായിരിക്കുകയാണ്. ലോർഡ്‌സിൽ നടക്കുന്ന മത്സരത്തിന്റെ ഒന്നാം ദിനം നിർത്തുമ്പോൾ ഇംഗ്ലണ്ട് 21 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ടാംസിൻ ബ്യൂമാണ്ടിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്രാന്തി ഗൗഡിനാണ് വിക്കറ്റ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 285 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി സമൃതി, ക്യാപ്റ്റൻ ഹർമപ്രീത് പ്രീത് കൗർ, ദീപ്തി ശർമ എന്നിവർ അർധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.
ലോർഡ്സിൽ മറ്റൊരു അർധ സെഞ്ച്വറി കൂടി സ്വന്തമാക്കിയതോടെ ഒരു അപൂർവ നേട്ടമാണ് ഹർമൻ പ്രീതിനെ തേടിയെത്തിയത്. ലോർഡ്‌സിൽ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരമായാണ് ഹർമൻ മാറിയത്.
ഇതിന് മുമ്പ് ഏകദിനത്തിലും ഹർമൻപ്രീത് ലോർഡ്സിൽ അർധ സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തിൽ രണ്ട് ഫിഫ്റ്റിയാണ് ഹർമൻ ഈ വേദിയിൽ അടിച്ചെടുത്തിട്ടുള്ളത്. 2012 ഇംഗ്ലണ്ടിനെതിരെ 50 റൺസാണ് താരം ആദ്യമായി ഈ വേദിയിൽ നേടിയത്. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ 51 റൺസും ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നു.
ഈ വർഷം ഓസ്ട്രേലിയക്കെതിരെയായിരുന്നു ടി-20യിൽ ലോർഡ്സിൽ ഹർമൻപ്രീത് അർധ സെഞ്ച്വറി നേടിയത്. 27 പന്തുകളിൽ നിന്നും 56 റൺസായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്സ്. ആറ് ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്. ഇപ്പോൾ റെഡ് ബോൾ ക്രിക്കറ്റിലും ഇതേ വേദിയിൽ 50 കടന്നതോടെ പുതിയ ചരിത്രവും ഹർമൻപ്രീത് സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം മത്സരത്തിൽ ഹർമന് പുറമെ 108 പന്തിൽ നിന്നും 11 ഫോറുകളും ഒരു സിക്സും അടക്കം 83 റൺസ് നേടി സ്മൃതി തിളങ്ങി. ദീപ്തി 57 റൺസും സ്വന്തമാക്കി. താരത്തിന്റെ ഇന്നിങ്സിൽ ഏഴ് ഫോറുകളാണ് ഉണ്ടായിരുന്നത്.
ഇംഗ്ലീഷ് ബൗളിങ്ങിൽ സോഫി എക്ലെസ്റ്റോൺ മൂന്ന് വിക്കറ്റും ലൗറൻ ഫ്ലർ, ഇസി വോങ്, മാഡി വില്ലെഴ്‌സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനം നടത്തി. ലൗറൻ ബെൽ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Harmanpreet Kuar create a new history in Lords