| Saturday, 5th September 2026, 9:08 pm

ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് 150 നോട്ട്ഔട്ട്; ബാറ്റിങ്ങിനിറങ്ങും മുമ്പേ ചരിത്ര നേട്ടം

ആദർശ് എം.കെ.

വനിതാ ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ്ങിനിറങ്ങി.

മത്സരത്തില്‍ ടോസിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറെത്തിയതോടെ ഒരു ചരിത്രസംഭവത്തിനാണ് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇത് 150ാം തവണയാണ് ഹര്‍മന്റെ കീഴില്‍ ഇന്ത്യ അന്താരാഷ്ട്ര ടി-20യില്‍ കളത്തിലിറങ്ങുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം ടീമിനെ 150 മത്സരങ്ങളില്‍ നയിക്കുന്നത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ ടീമിനെ നയിച്ച ക്യാപ്റ്റന്‍മാര്‍

(താരം – ടീം – മത്സരം എന്നീ ക്രമത്തില്‍)

ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 150*

ചമാരി അത്തപ്പത്തു – ശ്രീലങ്ക – 121

മാരി ബിമെനിമാന – റുവാണ്ട – 110

മെഗ് ലാന്നിങ് – ഓസ്‌ട്രേലിയ – 100

നരുമോള്‍ ചായ്വായ് – തായ്‌ലാന്‍ഡ് – 98

ക്ലിന്റണ്‍ റുബാഗുമ്യ – ഉഗാണ്ട – 90

ബാബര്‍ അസം – പാകിസ്ഥാന്‍ – 85

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരിക്കുകയാണ്. 12 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.

ഒമ്പത് പന്തില്‍ അഞ്ച് റണ്‍സുമായി അയ്മന്‍ ഫാത്തിമയും എട്ട് പന്തില്‍ നാല് റണ്‍സുമായി ഉമ്മെ ഹാനിയുമാണ് ക്രീസില്‍.

മുബീന അലി (15 പന്തില്‍ 13), ഷവാല്‍ സുല്‍ഫിക്കര്‍ (14 പന്തില്‍ 14), ഗുല്‍ ഫിറോസ (നാല് പന്തില്‍ പൂജ്യം), അയേഷ സഫര്‍ (ഏഴ് പന്തില്‍ രണ്ട്), ഫാത്തിമ സന (ഏഴ് പന്തില്‍ പൂജ്യം), സദാഫ് ഷാംസ് (എട്ട് പന്തില്‍ മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് ഇതിനോടകം നഷ്ടപ്പെട്ടത്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

മുബീന അലി, ഷവാല്‍ സുല്‍ഫിക്കര്‍, ഗുല്‍ ഫിറോസ (വിക്കറ്റ് കീപ്പര്‍), അയേഷ സഫര്‍ സദാഫ് ഷാംസ്, ഫാത്തിമ സന (ക്യാപ്റ്റന്‍), അയ്മന്‍ ഫാത്തിമ, ഉമ്മെ ഹാനി, തൂബ ഹസന്‍, നഷ്ര സന്ധു, സാദിയ ഇഖ്ബാല്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, പ്രതീക റാവല്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഭാരതി ഫുള്‍മാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പ്രേമ റാവത്ത്, നന്ദിനി ശര്‍മ, ശ്രീ ചാരിണി, ക്രാന്തി ഗൗഡ്.

Content Highlight: Harmanpreet Kaur becomes the first-ever captain in cricket history to lead in 150 T20Is

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more