| Monday, 12th April 2021, 11:28 am

ഹരിതം ഫുഡ്‌സ് കേരള മാര്‍ക്കറ്റിലേക്ക്; സംയുക്ത വര്‍മ ബ്രാന്‍ഡ് അംബാസഡര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിവിധങ്ങളായ ഇറുനൂറോളം ഭക്ഷ്യ വിഭവങ്ങളുമായി ഗള്‍ഫ് വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായ ഹരിതം ഫുഡ്‌സ് ഉത്പന്നങ്ങള്‍ ഇനി കേരള വിപണിയിലും. സേതൂസ് എക്‌സ്‌പോര്‍ട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്‌സ് ബ്രാന്‍ഡ് അംബാസഡറായി നടി സംയുക്താ വര്‍മയെ നിയമിച്ചതായി മാനേജിങ് ഡയറക്ടര്‍ കെ.വി. വിശ്വനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങളാണ് കേരളത്തിലും വിതരണം ചെയ്യുകയെന്നും ഏതാനും വര്‍ഷങ്ങള്‍ക്കകം ആഗോള ബ്രാന്‍ഡായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും കെ.വി. വിശ്വനാഥ് അറിയിച്ചു. സംയുക്താ വര്‍മ അഭിനയിച്ച പരസ്യചിത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more