| Tuesday, 13th November 2018, 11:16 am

ആത്മഹത്യാ വിവരം പൊലീസിനെ അറിയിച്ചത് നാട്ടുകാര്‍; മൃതദേഹം കിടന്നത് കല്ലമ്പലത്തെ ചായ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കല്ലമ്പലത്തെ വസതിയിലെ ചായ്പില്‍. വീടിന്റെ ചായ്പില്‍ ഒരാള്‍ തൂങ്ങിയ നിലയില്‍ ആദ്യം കണ്ടെത്തിയത് നാട്ടുകാരാണ്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം കല്ലമ്പലം പൊലീസില്‍ അറിയിക്കുകയും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘം വീട്ടില്‍ എത്തുകയുമായിരുന്നു.

അര മണിക്കൂര്‍ മുന്‍പാണ് ഹരികുമാര്‍ ആണ് ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചത്. കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കല്ലമ്പലത്തെ വസതിയില്‍ എത്തിയിട്ടുണ്ട്.


നെയ്യാറ്റിന്‍കര കൊലപാതകം; സനല്‍കുമാറിന്റെ ഭാര്യ ഉപവാസം അവസാനിപ്പിച്ചു


വെള്ള സ്വിഫ്റ്റ്കാര്‍ മാറി മറ്റൊരു വാഹനത്തിലായിരുന്നു ഹരികുമാറിന്റെ യാത്ര. കര്‍ണാടക വന അതിര്‍ത്തിയിലായിരുന്നു കുറച്ചുകാലമായി ഹരികുമാര്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് സിം കാര്‍ഡുകളും കൈവശം വെച്ച ലോഡ്ജ് മാനേജരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ഹരികുമാറിനെ അറസ്റ്റ് ചെയ്യാനായി അന്വേഷണ സംഘം ബന്ധുക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തോ കണ്ടോന്‍മെന്റ് സ്‌റ്റേഷനിലോ ഹരികുമാര്‍ കീഴടങ്ങുമെന്നായിരുന്നു പൊലീസ് പ്രതീക്ഷിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more