എ.കെ. ലോഹിതദാസിന്റെ മകനും ഛായാഗ്രാഹകനുമാണ് ഹരികൃഷ്ണന്‍ ലോഹിതദാസ്. അച്ഛന്റെ മരണശേഷം സിനിമയില്‍ നിന്നും സുഹൃത്തുക്കളിലും കുടുംബത്തിലേക്ക് നോട്ടം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അദ്ദേഹം.
തന്റെ അച്ഛന്റെ മരണ സമയത്ത് അവരൊക്കെ അവരുടെ സ്ട്രഗിളില്‍ കൂടെ പോകുകയായിരുന്നെന്നും എന്നിട്ടും സിനിമയുടെ അകത്ത് നിന്ന് സഹായം ഉണ്ടായിട്ടുണ്ടെന്നും ഹരികൃഷ്ണന്‍ പറയുന്നു.
താന്‍ സിനിമാറ്റോഗ്രാഫി പഠിക്കുമ്പോള്‍ തന്റെ ഫീസ് കൊടുത്തത് നടന്‍ ദിലീപാണെന്നും ആ സമയത്ത് തനിക്ക് ക്യാമറയും കുറേ ഡ്രസുമൊക്കെ വാങ്ങി നല്‍കിയത് മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണന്‍ ലോഹിതദാസ്.
‘അവരില്‍ നിന്നൊക്കെ ഞങ്ങള്‍ക്ക് നേരെ നോട്ടം ഉണ്ടായിട്ടുണ്ട്. ആ സമയത്ത് അവരൊക്കെ അവരുടെ സ്ട്രഗിളില്‍ കൂടെ പോകുകയായിരുന്നു. എന്നിട്ടും സിനിമയുടെ അകത്ത് നിന്ന് സഹായം ഉണ്ടായിട്ടുണ്ട്.
ഞാന്‍ സിനിമാറ്റോഗ്രാഫി പഠിക്കുമ്പോള്‍ എന്റെ ഫീസ് അവിടെ കൊടുത്തത് ദിലീപേട്ടനാണ്. അവിടെ ഞാന്‍ ചെല്ലുമ്പോള്‍ എന്റെ കയ്യില്‍ ക്യാമറയൊന്നും ഉണ്ടായിരുന്നില്ല. ആ സമയത്ത് എനിക്ക് ക്യാമറയും ഇടാനുള്ള കുറേ ഡ്രസുമൊക്കെ വാങ്ങി തന്നത് മമ്മൂക്കയാണ്.
ഇപ്പോഴും എന്റെ കയ്യിലുള്ള ക്യാമറ അത് തന്നെയാണ്. പിന്നീട് ഞാന്‍ വേറെ ക്യാമറ വാങ്ങിയിട്ടില്ല. അതേ ക്യാമറ തന്നെയാണ് ഞാന്‍ കൊണ്ടുനടക്കുന്നത്. അവരൊക്കെ എനിക്ക് തന്നത് അതാണ്. കുറച്ച് കാശ് കൊണ്ടുതന്നാല്‍ അത് അവിടെ തീരും.
എന്നാല്‍ അവര്‍ എനിക്ക് തന്നത് ഒരു ജീവിതമാര്‍ഗമാണ്. ഒരുപക്ഷെ അച്ഛനോടുള്ള അത്രയും അടുത്ത ബന്ധം കാരണമാകും. ലോഹിക്ക് അവര് ഞങ്ങളെ അധികം സഹായിച്ചാല്‍ ഇഷ്ടമാകില്ലെന്ന് അറിയാം. കാരണം അവര്‍ക്കൊക്കെ ഇടയില്‍ അത്രയും അടുത്ത ബന്ധമായിരുന്നല്ലോ.
അച്ഛനെ അറിഞ്ഞാണ് അവരൊക്കെ പ്രവര്‍ത്തിച്ചത്. അതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. അവര്‍ വലിയ ജീവിതമാര്‍ഗമാണ് തന്നത്. ഞങ്ങളെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അവര്‍ അന്വേഷിക്കുകയും ചോദിക്കുകയും ചെയ്യുന്നുമുണ്ട്,’ ഹരികൃഷ്ണന്‍ ലോഹിതദാസ് പറയുന്നു.
Content Highlight: Harikrishnan Lohithadas Talks About Mammootty