കഴിഞ്ഞ കുറച്ചുകാലമായി സിനിമാലോകത്ത് നിന്ന് താന്‍ മാറിനിന്നത് വെറുതേയല്ലെന്നും തന്നെ മനപൂര്‍വം പല സിനിമകളില്‍ നിന്നും ഒഴിവാക്കിയതാണെന്നും നടന്‍ ഹരീഷ് കണാരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് തനിക്ക് സിനിമകളില്ലാതാക്കിയതെന്നും ഹരീഷ് പറഞ്ഞു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Hareesh Kanaran/ Screen Grab from Mediaone
കടം കൊടുത്ത 20 ലക്ഷം തിരിച്ചു ചോദിച്ചിട്ടും ഇയാള്‍ തന്നെ വട്ടം കളിപ്പിച്ചെന്നും ഇടവേള ബാബുവിനോട് ഇക്കാര്യം പരാതിപ്പെട്ടെന്നും ഹരീഷ് പറഞ്ഞു. പരാതി കൊടുത്തതിന്റെ പേരിലാണ് പല സിനിമകളില്‍ നിന്നും ഒഴിവാക്കിയതെന്നും എ.ആര്‍.എം അടക്കം പല സിനിമകളും നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എ.ആര്‍.എമ്മിന്റെ പ്രൊമോഷന്‍ നടക്കുന്ന സമയത്ത് ഒരു പരിപാടിയില്‍ ഞാനും പങ്കെടുത്തിരുന്നു. ടൊവിനോ സ്‌റ്റേജില്‍ സംസാരിക്കുന്ന സമയത്ത് ഞാന്‍ അവിടെ നിന്നു. പിന്നീട് അവിടന്ന് ഞാന്‍ പുറപ്പെട്ടു. ഞാന്‍ അവിടെയുണ്ടായിരുന്നെന്ന് അറിഞ്ഞ് ടൊവിനോ എന്നെ വിളിച്ചു. ‘ചേട്ടാ, ഇവിടെ വന്നെന്ന് പറഞ്ഞു, എവിടെ’ എന്ന് ചോദിച്ചു.
Hareesh Kanaran/ Screen Grab from News Malayalam
ഞാന്‍ പുറപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ ലൊക്കേഷനയക്കാനും അങ്ങോട്ട് വരാമെന്നും അവന്‍ പറഞ്ഞു. ആ ലൊക്കേഷനിലെത്തിയപ്പോള്‍ ‘ചേട്ടന് ഈ പടത്തില്‍ റോളുണ്ടായിരുന്നു. പിന്നെ എന്തേ അഭിനയിക്കാന്‍ വരാത്തത്’ എന്ന് ചോദിച്ചു. ആദ്യം എന്നെ വിളിച്ചെന്നും പിന്നീട് അതിനെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും പറഞ്ഞു. അതുകൊണ്ടാണ് ആ പടം ചെയ്യാന്‍ പറ്റാത്തതെന്ന് അറിയിച്ചു. അങ്ങനെ ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്’ ഹരീഷ് കണാരന്‍ പറയുന്നു.
കോമഡി റിയാലിറ്റി ഷോയിലൂടെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും ഒരുകാലത്ത് ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് പായുകയായിരുന്നെന്നും ഹരീഷ് പറഞ്ഞു. പെട്ടെന്ന് ഒരുദിവസം എല്ലാം ഇല്ലാതായെന്നും ആരും വിളിക്കാത്ത അവസ്ഥയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് അവസരമില്ലാതാക്കിയത് ആരാണെന്ന് പലരും ചോദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ വാര്‍ത്തയൊക്കെ വന്നപ്പോള്‍ എ.ആര്‍.എമ്മിന്റെ ഡയറക്ടര്‍ ജിതിന്‍ ലാല്‍ എനിക്ക് മെസ്സേജയച്ച് ചോദിച്ചു. ആരാണ് ഇതിന്റെ പിന്നില്‍, പേര് പറയാത്തത് എന്താണെന്നായിരുന്നു ചോദ്യം. പലരും ഇത് ചോദിച്ചുകൊണ്ടേയിരുന്നു. എന്നെ ഇങ്ങനെ ആക്കിയത് വേറെയാരുമല്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. അയാളാണ് എന്റെ അവസരങ്ങളില്ലാതാക്കിയത്’ ഹരീഷ് കണാരന്‍ പറയുന്നു.
Content Highlight: Hareesh Kanaran sayin Production Controller Badusha removed him from cinemas