ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 2026 ടി – 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് വണ്ണിലെ സെമി ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്ന ഈ മത്സരം നാളെയാണ് (മാര്‍ച്ച് 1) അരങ്ങേറുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ഈ മത്സരത്തിന്റെ വേദി.
ഈ മത്സരത്തിന് കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാകാനാണ് താരത്തിന് അവസരമുള്ളത്.
ഹര്‍ദിക് പാണ്ഡ്യ – Photo: Newsx
ഇതിനായി പാണ്ഡ്യയ്ക്ക് രണ്ട് ക്യാച്ച് മാത്രമാണ്. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. കുട്ടി ക്രിക്കറ്റില്‍ 65 ക്യാച്ചുകളാണ് താരത്തിന്റെ പേരിലുള്ളത്. പാണ്ഡ്യയാകട്ടെ 64 ക്യാച്ചുകളും എടുത്തിട്ടുണ്ട്.
രോഹിത് ശര്‍മ – 65
ഹര്‍ദിക് പാണ്ഡ്യ – 64
സൂര്യകുമാര്‍ യാദവ് – 57
വിരാട് കോഹ്ലി – 54
സുരേഷ് റെയ്ന – 42
റിങ്കു സിങ് – 37
അക്സര്‍ പട്ടേല്‍ – 34
തിലക് വര്‍മ – 31
അതേസമയം, മാര്‍ച്ച് ഒന്നിന് നടക്കുന്ന അവസാന സൂപ്പര്‍ എട്ട് മത്സരം ഇന്ത്യയ്ക്കും വിന്‍ഡീസിനും ഏറെ നിര്‍ണായകമാണ്. ഇരുടീമുകള്‍ക്കും സെമി ഫൈനലിന് യോഗ്യത നേടാന്‍ വിജയിച്ചേ തീരു.
ഇനി മത്സരം മോശം കാലാവസ്ഥ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് വെല്ലുവിളിയാവുക ഇന്ത്യ ടീമിനാണ്. വിന്‍ഡീസിനെക്കാള്‍ കുറഞ്ഞ നെറ്റ് റണ്‍ റേറ്റാണ് നീലപ്പടയ്ക്ക് എന്നതാണ് സൂര്യക്കും സംഘത്തിനും ആശങ്ക ഉയര്‍ത്തുന്നത്.
Content Highlight: Hardik Pandya needs two catches to surpass Rohit Sharma in most catches in T20I for India