| Friday, 13th February 2026, 11:46 am

പാണ്ഡ്യയുടെ പഞ്ചില്‍ പിറന്നത് ലോകകപ്പിലെ പുതു ചരിത്രം; വെറും ഹിറ്റല്ല... ഇത് സൂപ്പര്‍ ഹിറ്റ്!

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നമീബിയക്കെതിരെ 93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

10 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു സൂര്യയും സംഘവും വിജയം സ്വന്തമാക്കിയത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യയുടെ വിജയം. 28 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സും 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റും പാണ്ഡ്യ നേടിയിരുന്നു.

മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. പാണ്ഡ്യ അടിച്ച നാല് സിക്‌സറില്‍ ഒരെണ്ണം പറന്നത് 109 മീറ്ററാണ്. ഈ സിക്‌സര്‍ 2026 ലോകകപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ സിക്‌സാണ്. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള ശിവം ദുബെയും ഇതേമത്സരത്തിലാണ് കൂറ്റന്‍ സിക്‌സ് നേടിയത്.

2026 ടി-20 ലോകകപ്പില്‍ ഏറ്റവും വലിയ സിക്‌സ് നേടുന്ന താരങ്ങള്‍

ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ) – 109 മീറ്റര്‍

ശിവം ദുബെ (ഇന്ത്യ) – 107 മീറ്റര്‍

കാമിന്ദു മെന്‍ഡിസ് (ശ്രീലങ്ക) – 100

നൂര്‍ അഹ്‌മദ് (അഫ്ഗാനിസ്ഥാന്‍) – 98 മീറ്റര്‍

കമറൂണ്‍ ഗ്രീന്‍ (ഓസ്‌ട്രേലിയ) – 98 മീറ്റര്‍

വെടിക്കെട്ട് പ്രകടനത്തോടെ മത്സരത്തിലെ താരമാകാനും പാണ്ഡ്യയ്ക്ക് സാധിച്ചു. മാത്രമല്ല ഐ.സി.സി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം തവണയാണ് പാണ്ഡ്യ മത്സരത്തിലെ താരമാകുന്നത്. കൂടാതെ അന്താരാഷ്ട്ര ടി-20യില്‍ ഏഴ് തവണയാണ് പാണ്ഡ്യ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്നത്.

Content Highlight: Hardik Pandya Hit Most Biggest Six In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more