സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരം ബരാബതി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഉയര്‍ന്ന സ്‌കോറിലെത്തിയത്.
ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ആറാമനായി ഇറങ്ങി 28 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 59 റണ്‍സാണ് താരം അടിച്ചെടുത്തത്. പുറത്താകാതെയാണ് പാണ്ഡ്യയ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. 210.17 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. തോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും കുംഫു പാണ്ഡ്യയ്ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 100 സിക്‌സര്‍ സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനേയും പുറത്താക്കിയാണ് പ്രോട്ടിയാസ് ഇന്നിങ്‌സ് തുടങ്ങിയത്. ലുങ്കി എന്‍ഗിഡി എറിഞ്ഞ ആദ്യ പന്ത് ഫോര്‍ അടിച്ച് തുടങ്ങിയ ഗില്‍ രണ്ടാം പന്തില്‍ മാര്‍ക്കോ യാന്‍സന്റെ കയ്യില്‍ കരുങ്ങുകയായിരുന്നു.
എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനേയും എന്‍ഗിഡി അധികം വൈകാതെ മടക്കി. 11 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 12 റണ്‍സ് നേടിയ സൂര്യയുടെ ക്യാച്ച് എയ്ഡന്‍ മാര്‍ക്രമാണ് നേടിയത്. പിറകെ 12 പന്തില്‍ 17 റണ്‍സുമായി അഭിഷേകും മടങ്ങി. തിലക് വര്‍മ 32 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് പുറത്തായത്. അക്‌സര്‍ പട്ടേല്‍ 21 പന്തില്‍ 23 റണ്‍സ് നേടിയാണ് പുറത്തായത്.
അതേസമയം പ്രോട്ടിയാസിന് വേണ്ടി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലുത്തോ സിപ്ലാമ രണ്ട് വിക്കറ്റും ഡെവോണ്‍ ഫെരേരിയ ഒരു വിക്കറ്റും നേടി.
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്യ
Content Highlight: Hardik Pandya Complete 100 international t-20 Sixes