2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയിരുന്നു. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ 96 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം സ്വന്തമാക്കിയാണ് ടീം മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലായിരുന്നു ടീമിന്റെ കിരീടനേട്ടം.
ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഒമ്പത് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. 291 റണ്‍സ് വഴങ്ങിയായിരുന്നു താരത്തിന്റെ ഈ പ്രകടനം. 32.33 ശരാശരിയിലും 8.81 എക്കോണമിയിലുമാണ് ഓള്‍ റൗണ്ടര്‍ ടൂര്‍ണമെന്റില്‍ പന്തെറിഞ്ഞത്.
ഹര്‍ദിക് പാണ്ഡ്യ. Photo: Newsx
ടീമിനായി ലോകകപ്പില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഒരു മോശം റെക്കോഡും ഹര്‍ദികിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ഒരു ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്സര്‍ വഴങ്ങുന്ന ബൗളര്‍ എന്ന അനാവശ്യ നേട്ടമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ തന്റെ അക്കൗണ്ടിലാക്കിയത്.
ഈ ലോകകപ്പില്‍ ഹര്‍ദിക് 20 സിക്‌സുകളാണ് വഴങ്ങിയത്. മറ്റാരും താരത്തിന്റെ ഇത്ര സിക്‌സുകള്‍ ഈ വര്‍ഷമെന്നല്ല, ടൂര്‍ണമെന്റിന്റെ പത്ത് എഡിഷനുകളിലും വാങ്ങി കൂട്ടിയിട്ടില്ല. ഈ നേട്ടത്തില്‍ ഇംഗ്ലണ്ട് താരം ആദില്‍ റഷീദാണ് രണ്ടാമത്. താരം ഈ വര്‍ഷം വഴങ്ങിയ സിക്‌സുകളുടെ എണ്ണം 18 ആണ്.
ഈ ലിസ്റ്റിലെ ആദ്യ അഞ്ച് സ്ഥാനക്കാരും 2026 എഡിഷനിലാണ് തങ്ങളുടെ പേര് എഴുതി കുറിച്ചതെന്നും ഇതിനോട് ചേര്‍ത്ത് വെക്കണം. ഈ ലോകകപ്പിന് മുമ്പ് രവീന്ദ്ര ജഡേജയും ഹര്‍ദിക് തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.
13 സിക്‌സുകളുമായായിരുന്നു ഇരുവരും ഒന്നാം സ്ഥാനം പങ്കിട്ടത്. 2010ലാണ് ജഡേജ ഇത്ര സിക്‌സുകള്‍ വഴങ്ങിയതെങ്കില്‍ 2024 ലോകകപ്പില്‍ 13 സിക്‌സുകള്‍ വാങ്ങി കൂടിയാണ് ഹര്‍ദിക് നേരത്തെ ഒന്നാമതെത്തിയത്.
ഹര്‍ദിക് പാണ്ഡ്യ. Photo: Shebas/x.com
ഇപ്പോള്‍ മറ്റൊരു ലോകകപ്പിലും കൂടുതല്‍ സിക്‌സ് വഴങ്ങി ഹര്‍ദിക് ഈ അനാവശ്യം നേട്ടം തന്റെ പേരിലാക്കിയിരിക്കുകയാണ്. ലോകകപ്പ് നേട്ടത്തിനൊപ്പം ഈ മോശം റെക്കോഡ് താരത്തിന്റെ പ്രകടനങ്ങളുടെ മാറ്റ് കുറക്കുന്നു.
(താരം – ടീം – സിക്സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 20 – 2026
ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 18 – 2026
ജോഫ്ര ആര്‍ച്ചര്‍ – ഇംഗ്ലണ്ട് – 17 – 2026
വരുണ്‍ ചക്രവര്‍ത്തി – ഇന്ത്യ – 17 – 2026
മാര്‍ക്കോ യാന്‍സന്‍ – സൗത്ത് ആഫ്രിക്ക – 14 – 2026
രവീന്ദ്ര ജഡേജ – ഇന്ത്യ – 13 – 2010
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 13 – 2024
Content Highlight: Hardik Pandya became bowler to concede most sixes in a T20 World Cup