| Thursday, 28th September 2017, 8:09 pm

'ബില്‍ കൊടുക്കുമ്പോള്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ഡിന്നര്‍ കഴിക്കാന്‍ കൂടെയുണ്ടായിരുന്നുവെന്ന് തോന്നുന്നു'; ജി.എസ്.ടിയെ പരിഹസിച്ച് ഹര്‍ഭജന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡീയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ജി.എസ്.ടിയെ പരിഹസിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹര്‍ഭജനും കശ്മീരി ഐ.പി.എസ് ഓഫീസറായ മുബസീര്‍ ലതീഫിയും പോസ്റ്റ് ചെയ്ത തമാശയാണ് വൈറലായിരിക്കുന്നത്.

“ഹോട്ടലില്‍ ഡിന്നര്‍ കഴിച്ചതിന് ശേഷം ബില്‍ കൊടുക്കുമ്പോള്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ഡിന്നര്‍ കഴിക്കാന്‍ കൂടെയുണ്ടായിരുന്നതു പോലെ തോന്നുന്നു” എന്നായിരുന്നു ഭാജി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.


Also Read:  ഈ നോട്ടം അക്‌സര്‍ പട്ടേല്‍ ഒരിക്കലും മറക്കില്ല; ഫീല്‍ഡിംഗില്‍ ഉഴപ്പിയ അക്‌സറിനെ നോക്കി ദഹിപ്പിച്ച് ധോണി, വീഡിയോ കാണാം


ഇതേ ട്വീറ്റ് തന്നെ രണ്ട് ദിവസം മുമ്പ് ലതീഫും ട്വീറ്റ് ചെയ്തിരുന്നു. ലതീഫിന് ആയിരം ലൈക്കും അതിനടുത്ത് ഷെയറും ലഭിച്ചപ്പോള്‍ റീട്വീറ്റ് ചെയ്ത ഭാജിയ്ക്ക് പതിനായിരം ലൈക്കും ഇരുപതിനായിരം ഷെയറുമുണ്ട്.

അതെന്തായാലും ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഫെയ്‌സ്ബുക്കിലും ട്വീറ്ററിലുമായി ഭാജിയുടെ പരിഹാസം ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റ് സൂപ്പര്‍ ഹിറ്റെന്ന് ചുരുക്കം.

ചില പ്രതികരണങ്ങള്‍ കാണാം

Latest Stories

We use cookies to give you the best possible experience. Learn more