| Tuesday, 26th May 2026, 3:41 pm

ആറാം ബൗളറായി അവന്‍ വേണം; ബെംഗളൂരുവിന് നിര്‍ദേശവുമായി ഹനുമ വിഹാരി

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്തും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ധര്‍മശാലയിലാണ് വേദി. മത്സരത്തിന് മുന്നോടിയായി ബെംഗളൂരുവിന്റെ പ്ലെയിങ് ഇലവനിലെ ആശങ്കയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി.

സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് വരുമോ എന്നത് വലയൊരു ചോദ്യമാണെന്നും സാള്‍ട്ട് തിരിച്ചെത്തുകയാണെങ്കില്‍ വെങ്കിടേഷ് അയ്യരെ പുറത്താക്കുമോ അതോ റൊമാരിയോ ഷെപ്പേര്‍ഡിനെ പുറത്താക്കുമോ എന്ന് വിഹാരി ചോദ്യം ഉന്നയിച്ചു. എന്നാല്‍ ഷെപ്പേര്‍ഡിനെ നിലനിര്‍ത്തണമെന്നും സുയാഷ് ശര്‍മയെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഫില്‍ സാള്‍ട്ട് തിരിച്ചുവരുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ മത്സരത്തിന് ശേഷം മാനേജ്‌മെന്റ് അദ്ദേഹത്തെ പ്ലേഓഫിലേക്ക് നിലനിര്‍ത്തുമെന്ന് പറഞ്ഞു. അദ്ദേഹം തിരിച്ചെത്തിയാല്‍ എന്തായിരിക്കും കോമ്പിനേഷന്‍? സാള്‍ട്ട് ടീമിലേക്ക് എത്തുമ്പോള്‍ വെങ്കിടേഷിന് പുറത്താകുമോ? അതോ ഷെപ്പേര്‍ഡിനെ അവര്‍ പുറത്താക്കുമോ?

ഫില്‍ സാള്‍ട്ട്

ധര്‍മശാല ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചാണ്. അതിനാല്‍ ഷെപ്പേര്‍ഡിനെ നിങ്ങള്‍ക്ക് ആവശ്യമായി വരും. ആറാമത്തെ ബൗളിങ് ഓപ്ഷനായി അദ്ദേഹം മാറണം, അതില്‍ സംശയമില്ല. സുയാഷിന് പകരം ഡഫിയെയോ ഗ്ലീസണെയോ അവര്‍ കളിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു,’ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

വിരലിനേറ്റ പരിക്ക് കാരണം ബെംഗളൂരു സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് നിരവധി മത്സരങ്ങള്‍ നഷ്ടമായെങ്കിലും പ്ലേഓഫിന് മുമ്പ് ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ താരം പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച സാള്‍ട്ട് 202 റണ്‍സാണ് അടിച്ചെടുത്തത്. 78 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 33.67 എന്ന ആവറേജും 168.33 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

അതേസമയം ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും അഞ്ച് തോല്‍വിയും അടക്കം 18 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു ഫിനിഷ് ചെയ്തത്. +0.783 എന്ന നെറ്റ് റണ്‍റേറ്റും ബെംഗളൂരു നേടിയരുന്നു.

14 മത്സരങ്ങളില്‍ ഒമ്പത് വിജയവും അഞ്ച് തോല്‍വിയും നേരിട്ട് 18 പോയിന്റ് നേടി ഗുജറാത്ത് തൊട്ടുപുറകിലാണ് ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്തത്. +0.695 എന്ന നെറ്റ് റണ്‍റേറ്റാണ് ഗില്ലിന്റെ ഗുജറാത്തിനുള്ളത്.

മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.

Content Highlight: Hanuma Vihari Talking About Phil Salt And Romario Shepperd

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more