കോൺടെന്റ് ക്രിയേഷനിലൂടെ സിനിമയിലേക്കുള്ള ചുവടുവെപ്പ് നടത്തിയ താരമാണ് ഹൻസിക കൃഷ്ണ. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ന്‍വില്ലയിലെ സ്തുതി എന്ന ഗാനത്തിന് റീല്‍ ചെയ്തതോടെയാണ് ചിത്രത്തിന്റെ സംവിധായകനിൽ നിന്നുള്ള കോൾ ഹൻസികയെ തേടി വരുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ തന്നെ ഏറ്റവും പുതിയ സിനിമയായ ബാച്ച്‌ലർ പാർട്ടി ഡ്യൂവിൽ നടി ഭാഗമാകുന്നത്. ഇപ്പോഴിതാ കോൺടെന്റ് ക്രിയേഷൻ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും അതിനോടൊപ്പമുള്ള ഹേറ്റിനെക്കുറിച്ചും ദി ക്യൂവിനോട് സംസാരിക്കുകയായിരുന്നു ഹൻസിക.
‘എനിക്ക് 14 വയസുള്ളപ്പോഴാണ് ഞാൻ കോൺടെന്റ് ക്രിയേഷൻ ചെയ്ത് തുടങ്ങുന്നത്. അന്ന് നമ്മുടെ ഫുൾ ഫാമിലി എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞ് തുടങ്ങിയതാണ്. അന്നേ തുടങ്ങിയതാണ് ഈ ഹേറ്റ്. അപ്പോൾ എനിക്കൊരു 14 ഹാഫ് ആ ഒരു ഏജാണ്. ഇങ്ങനെ ഹേറ്റ് കാണുമ്പോൾ അന്ന് ഞാൻ ഭയങ്കര ബോതേടായിട്ട് ചേച്ചിമാരൊടൊക്കെ, ഇതെന്താ ഇങ്ങനെ എല്ലാവരും എന്താ നമ്മളെ ഇങ്ങനെ ഹേറ്റ് ചെയ്യുന്നേ എന്ന് ചോദിക്കുമായിരുന്നു.
അന്ന് ഞാൻ എനിക്ക് വല്ല പ്രശ്നവുമുണ്ടോ എന്നൊക്കെ ചിന്തിച്ചിരുന്നു. അപ്പോഴും അച്ഛനും സിസ്റ്റേഴ്‌സൊക്കെ ‘ലൈഫ് അങ്ങനെയാണ്. നീ ഇത് കണ്ട് സാഡായി ഇത് നിർത്തണം എന്നൊന്നും ചിന്തിക്കല്ലേ’ എന്നാണ് പറഞ്ഞത്. കോവിഡ് ടൈമിൽ എനിക്ക് കുറെ ഫ്രീ ടൈം ഉള്ളതുകൊണ്ട് എനിക്കിഷ്ടപെട്ട് ചെയ്തു തുടങ്ങിയതാണ്. പിന്നെ കുറെ സബ്സ്ക്രൈബേഴ്സും ഫോളോവേഴ്സുമൊക്കെ കിട്ടി. അവരും കുറേ പിള്ളേരും ആൾക്കാരൊക്കെ കണ്ട് അവർക്ക് നമ്മളെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ സൈഡിൽ ഒരു ഹേറ്റ്സ് നോക്കിയിട്ട് അവിടെ എനിക്ക് നിർത്താൻ തോന്നിയില്ല. കാരണം എനിക്കവരുടെ ആ സ്നേഹം ഇഷ്ടപ്പെട്ടു,’ ഹൻസിക പറഞ്ഞു.
ഹൻസിക കൃഷ്ണ. Photo: Screen Grab/Youtube.com
തനിക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളാണ് താൻ ചെയ്തതെന്നും അതിൽ പ്രശ്നം തോന്നുന്നവരുണ്ടെങ്കിൽ അതവരുടെ പ്രശ്നമാണെന്നും താരം കൂട്ടിച്ചേർത്തു. അങ്ങനെ ചിന്തിച്ചിട്ടാണ് പിന്നെയും തുടരെ ചെയ്ത് തുടങ്ങിയതെന്നും അത് തന്റെ ജീവിതത്തെ മോശമായി ബാധിച്ചിട്ടില്ലെന്നുമാണ് ഹൻസിക പറയുന്നത്. താൻ പിന്തിരിഞ്ഞ് പോകണമെന്ന് ചിന്തിക്കാത്തതുകൊണ്ടാണ് ഇവിടം വരെയെത്തിയതെന്നും താരം വ്യക്തമാക്കി.
‘ഇന്ന് ഞാൻ വന്നിട്ട് ഏഴ് വർഷമായി, ഇന്നും ഹേറ്റ് ഉണ്ട്. പക്ഷേ ഞാൻ നോക്കുമ്പോൾ ഞാൻ അവിടന്ന് ഗ്രോ ആയിട്ടേയുള്ളൂ. ഞാൻ അവിടന്ന് താഴേ പോയിട്ടില്ല. ഞാൻ ഇപ്പോഴും എത്തേണ്ട പോയിന്റ് എത്തിയിട്ടൊന്നുമില്ല, ഇമ്പ്രൂവ് ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഹേറ്റ് എന്നുള്ളത് സൈഡിൽ കൂടെ വരും. പക്ഷേ ഞാൻ പോസിറ്റിവിറ്റി മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ. ഹേറ്റ് ഇന്നും നാളെയും എന്നും കാണുമായിരിക്കും. പക്ഷേ എനിക്ക് മുമ്പോട്ട് പോകണമെങ്കിൽ ഞാൻ എന്നെ തന്നെ ആദ്യം വിശ്വസിക്കണം,’ ഹൻസിക പറഞ്ഞു.
Content Highlight: Hansika Krishna talks about the hate she got for her vlogs, which helped her grow of her career.