| Tuesday, 24th November 2026, 4:22 pm

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആ സിനിമ ചെയ്യുന്നത്, ഞങ്ങളെ കാണാൻ ഒരുപോലെയുണ്ടെങ്കിലും എനിക്ക് അഭിനയിക്കാൻ കഴിവുണ്ടായിരുന്നില്ല: ഹൻസിക കൃഷ്ണ

അനുപമ കെ. സീത

ടൊവിനോ തോമസ്- അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2019ൽ അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക. സിനിമയിൽ അഹാന കൃഷ്ണയുടെ കഥാപാത്രമായ നിഹാരികയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് നടിയുടെ തന്നെ അനിയത്തിയായ ഹൻസിക കൃഷ്ണയായിരുന്നു.

അതിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ബാച്ച്‌ലർ പാർട്ടി ഡ്യൂവിലൂടെയാണ് ഹൻസിക അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.  പണ്ട് ലൂക്കയിൽ അഭിനയിക്കുമ്പോൾ തനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്നും പിന്നീടാണ് അങ്ങനെയൊരു ആഗ്രഹം വന്നതെന്നും ദി ക്യൂ സ്റ്റുഡിയോയിൽ പറയുകയായിരുന്നു താരം.

‘അന്ന് ഞാൻ എയ്ത്ത് സ്റ്റാൻഡേർഡിലായിരുന്നു. ഷൂട്ടിങ്ങിന്റെ തലേന്ന് ‘നീ നാളെ കൊച്ചിയിൽ അമ്മൂന്റെ കൂടെ പോകണം’ എന്നാണ് അമ്മ പറഞ്ഞത്. അന്ന് ആക്ച്വലി ഇവരെന്നെ കൊണ്ടുപോയതാണ്. എന്റെ മൈന്റിൽ ഞാൻ എന്തു ചെയ്യാനാണ്, എനിക്കൊന്നും അറിയില്ലല്ലോ അങ്ങനെയായിരുന്നു.

എന്നെ കാണാൻ അമ്മൂനെ പോലെയാണ്, ഒരുപാട് സിമിലാരിറ്റീസുണ്ട് എന്ന് പറഞ്ഞാലും അഭിനയിക്കാൻ കഴിവുണ്ടോ ഇല്ലയോ ഒന്നും എനിക്കന്ന് അറിയില്ല. അങ്ങനെ പോയി രണ്ട് സീൻ എടുത്തു തിരിച്ചു വന്നു. വെരി ക്വിക്ക് തിങ് ആയിരുന്നു. എനിക്ക് അങ്ങനെ ഒരു വലിയ താല്പര്യം ഒന്നുമില്ലായിരുന്നു. കാരണം എനിക്ക് സിനിമ കാണാൻ ഇഷ്ടമാണെങ്കിലും അഭിനയിക്കാൻ അറിയില്ല.

ലൂക്ക.Photo. Screen Grab/Youtube.com

അന്ന് ഇവരെന്നെ കൊണ്ട് പോയപ്പോൾ ചെയ്തിട്ട് വന്നു. പക്ഷേ അന്നത്തെ ഒരു ഫീലിങ് അല്ല ഇന്ന്. ഇന്നെനിക്ക് സിനിമയിലൊക്കെ അഭിനയിക്കാൻ ഭയങ്കര ആഗ്രഹമാണ്. കാരണം അത് കണ്ട് വളർന്നതുകൊണ്ട് അഭിനയിച്ചാൽ കൊള്ളാം ഒരു ചാൻസ് കിട്ടിയാൽ അത് നല്ലപോലെ യൂസ് ചെയ്ത് അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്. അന്നുള്ള ഫീലിങ് അല്ല ഇന്ന്. ഞാനന്ന് ഇന്റർവ്യൂവിൽ എന്ത് പറഞ്ഞു എന്ന് പോലും എനിക്കൊരു ഐഡിയയും ഇപ്പോഴില്ല,’ ഹൻസിക പറഞ്ഞു.

ലൂക്ക ചെയ്യുമ്പോൾ താൻ വളരെ ചെറുതായതിനാൽ വലുതാകുമ്പോൾ അഭിനയിക്കാനുള്ള പൊട്ടൻഷ്യലുണ്ടെങ്കിൽ അഭിനയിക്കാമെന്നല്ലാതെ അന്ന് ഒരു ചൈൽഡ് ആർട്ടിസ്റ്റായിട്ട് പോലും അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. കോവിഡിന്റെ സമയത്ത് നെറ്റ്ഫ്ലിക്സിൽ ഒരുപാട് സിനിമകളൊക്കെ കണ്ടതിന് ശേഷമാണ് തനിക്ക് അഭിനയിക്കാനുള്ളൊരു ആഗ്രഹം തോന്നി തുടങ്ങിയതെന്നാണ് ഹൻസിക പറഞ്ഞത്.

‘ഒരു പതിനഞ്ചു പതിനാറ് വയസ് തൊട്ട് അങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങിയിരുന്നു. കോവിഡ് ഒക്കെ വന്നതിനുശേഷം ഞാനും എന്റെ സിസ്റ്റർ ഇഷാനിയും സിനിമകൾ ഒത്തിരി ഇരുന്ന് കാണും. ഓരോ ആക്ടേഴ്‌സിന്റെ അഭിനയവും സിനിമയൊക്കെ കാണുമ്പോൾ ഓരോ ഫിലിമിനോടൊക്കെ ഇങ്ങനെ പ്രേമമാകും. അങ്ങനെ ആ ഒരു ടൈമിൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട് തുടങ്ങി തുടങ്ങി ഒരു ആഗ്രഹമായി മാറി. എനിക്കപ്പോൾ സ്റ്റഡീസ് ആയതുകൊണ്ട് വലുതായിട്ട് ആഗ്രഹങ്ങളൊക്കെ നടന്നാൽ നടക്കട്ടെ എന്ന് വിചാരിച്ചു,’ താരം പറഞ്ഞു.

Content Highlight: Hansika Krishna shared her first experience in the film Luca.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more