| Tuesday, 7th April 2026, 1:30 pm

ബാച്ചിലര്‍ പാര്‍ട്ടിയില്‍ നസ്‌ലന്റെ നായികയായി വരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഹന്‍സിക കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്‌ളോഗിലൂടെയും താരം ജനശ്രദ്ധ നേടിയത്.

കഴിഞ്ഞ കുറച്ച് ദിവസമായി നസ്‌ലെന്റ നായികയായി ഹന്‍സിക വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തുന്ന ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂ എന്ന ചിത്രത്തിലാണ് ഹന്‍സിക നസ്‌ലെന്റെ നായികയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹാനക്കും ഇഷാനിക്കും പിന്നാലെ ഹന്‍സികയും നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആവേശത്തോടെയാണ് കേട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.

ഇപ്പോഴിതാ നസ്‌ലെന്റെ നായികയായി ബിഗ് സ്‌ക്രീനില്‍ എത്തുമോ എന്ന ചോദ്യത്തിന് ഹന്‍സിക കൃഷ്ണ നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒന്നും പറയാനായിട്ടില്ല, നമുക്ക് നോക്കാമെന്നാണ് താരം ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്.

‘നമുക്ക് നോക്കാം എന്ത് സംഭവിക്കുക എന്ന്. കൂടുതലൊന്നും അറിയില്ല, നമുക്ക് നോക്കാം അതിനെ പറ്റി ഒന്നും പറയാറായിട്ടില്ല.,’ ഹന്‍സികയുടെ വാക്കുകള്‍. വന്ന റിപ്പോര്‍ട്ടുകള്‍ റൂമറാണോ എന്ന ചോദ്യത്തോട് ഹന്‍സിക പ്രതികരിച്ചിരുന്നില്ല.

2012ല്‍ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രമെത്തുന്നത്. D’EUX എന്ന ഫ്രഞ്ച് വാക്ക് അര്‍ത്ഥമാക്കുന്നത് ‘രണ്ട്’ എന്നാണ്. അമല്‍നീരദ് പ്രൊഡക്ഷസും ഫഹദ് ഫാസില്‍ പ്രൊഡക്ഷനും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ആദ്യ ഭാഗത്തിന്റെ സ്പിരിച്വല്‍ സീക്വലായാണ് ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ ഒരുങ്ങുന്നത്. നസ്ലെന്‍, സൗബിന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, സജിന്‍ ഗോപു തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

ടൊവിനോ, കുഞ്ചാക്കോ ബോബന്‍ എന്നീ താരങ്ങള്‍ അതിഥിവേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷന്‍. ബോഗെയ്ന്‍വില്ലക്ക് ശേഷം അമല്‍ നീരദ് അിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണിത്.

Content Highlight: Hansika Krishna responds to reports that she will be playing Nazlan’s heroine in Bachelor Party

Latest Stories

We use cookies to give you the best possible experience. Learn more