| Thursday, 4th December 2014, 1:27 pm

യുദ്ധത്തിന് തയ്യാറായി ഹന്‍സിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ ചിത്രത്തില്‍ രാജകുമാരിയായാണ് ഹന്‍സിക അഭിനയിക്കുന്നത്. വിജയിയാണ് ചിത്രത്തിലെ നായകന്‍. ചിമ്പുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാജകുമാരിയായി അഭിനയിക്കുന്നതിനായി വാളുപയോഗിച്ച് പരിശീലനം നടത്തുകയാണ് താരമിപ്പോള്‍. ശ്രീദേവിയാണ് ചിത്രത്തില്‍ ഹന്‍സികയുടെ അമ്മ വേഷം കൈകാര്യം ചെയ്യുന്നത്.

ചിത്രം ഷൂട്ട് ചെയ്യുന്നതിന്റെ സെക്കന്റ് ഷെഡ്യൂളിലാണ് ഹന്‍സിക വാളുപയോഗിക്കുന്ന സീന്‍ ചിത്രീകരിക്കുന്നത്. തരം കഠിനമായ പരിശീലനമാണ് ചിത്രത്തിന് വേണ്ടി ചെയ്യുന്നത്.

ചിത്രത്തില്‍ വിജയുമായി വാള്‍പ്പയറ്റുള്ളതിനാല്‍ അത് പരിശീലിക്കുകയാണെന്ന് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. വളരെ മനോഹരമായ അരനുഭവമാണ് ഇതെന്നും താരം ട്വീറ്റ് ചെയ്തു.

“വിജയ് നായകനായിട്ടുള്ള ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളില്‍ വിജയുമായി വാള്‍പ്പയറ്റ് ഉള്ളതിനാല്‍ അത് പരിശീലിക്കുകയാണ്. പരിശീലനം മനോഹരമാണ് എന്നാല്‍ കുറച്ച് പേടിയുമുണ്ട്. രാജകുമാരി ഏത് സമയത്തും യുദ്ധത്തിന് റെഡിയാണെന്നാണ് എനിക്ക് തോന്നുന്നത്.” ഹന്‍സിക ട്വീറ്റില്‍ പറയുന്നു.

ചിത്രത്തില്‍ ശ്രുതി ഹാസനാണ് മറ്റൊരു നായിക. കന്നട താരം സുദീപും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more