| Tuesday, 13th October 2026, 9:55 am

ഹാന്റ്‌സ് ഓഫ് ജന്തര്‍ മന്ദര്‍; ദല്‍ഹി പൊലീസ് നോക്കി നില്‍ക്കെ പാറ്റകളുടെ മിന്നല്‍ സമരം

നിഷാന. വി.വി

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ സി.ജെ.പിയുടെ മിന്നല്‍ സമരം. ജന്തര്‍ മന്ദര്‍ പ്രതിഷേധ സ്ഥലമല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ബാരിക്കേഡുകള്‍ ചാടി കടന്നുകൊണ്ടുള്ള സി.ജെ.പിയുടെ പ്രതിഷേധം.

ദേശീയ പതാകയുമായി എത്തിയ സംഘം ഗേറ്റ് ചാടികടന്ന് പ്രതിഷേധിക്കുകയായിരുന്നു. സി.ജെ.പി നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യഷിന്‍ഡെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അപ്രതീക്ഷിത പ്രതിഷേധം. 20 അംഗ സംഘമാണ് സ്ഥലത്തെത്തിയത്. എ്ന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി സി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ജന്തര്‍ മന്ദറില്‍ സമരം ചെയ്യാന്‍ സമയം പറയണമെന്നാവശ്യപ്പെട്ട് ഇന്ന് 10 മണിക്കുള്ളില്‍ മറുപടി നല്‍കാന്‍ സി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ജന്തര്‍ മന്ദര്‍ ഇനി മുതല്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രആഭ്യന്തരമാന്ത്രാലയം അറിയിച്ചിരുന്നു.

ജന്തര്‍ മന്തറിന് പകരം രാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കന്‍ ദല്‍ഹിയിലെ സി.ബി.ഡി മൈതാനം എന്നീ മൂന്ന് വേദികള്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനായി നിശ്ചയിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഈ മൂന്ന് വേദികളിലും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നകതിനുള്ള വിശദമായ പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ പ്രത്യേകം പുറപ്പെടുവിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇനി മുതല്‍ രാജ്യം മുഴുവന്‍ ന്തര്‍ മന്ദര്‍ ആവുമെന്നായിരുന്നു സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ പ്രതികരണം.

Content Highlight: ‘Hands off Jantar Mantar’: A ‘flash protest’ by activists while Delhi Police looked on.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more