| Friday, 30th November 2018, 10:56 pm

സംവരണത്തെകുറിച്ച് ചോദിച്ച മുസ്‌ലിം യുവാവിനോട് തട്ടിക്കയറി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: മുസ്‌ലിം സംവരണം നടപ്പാകാത്തത് എന്തെന്ന് ചോദ്യം ഉന്നയിച്ച യുവാവിനോട് തട്ടിക്കയറി തെലങ്കാന മുഖ്യമന്ത്രി . “പന്ത്രണ്ട് ശതമാനത്തെകുറിച്ച് ഞാന്‍ പറയാം അവിടെ ഇരിക്ക്.” എന്ന് അരിശത്തോടെ ശകാരിച്ചുകൊണ്ട് രൂക്ഷമായ ഭാഷയില്‍ യുവാവിനോട് തട്ടിക്കയറി. കാഗസ് നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ആയിരുന്നു സംഭവം.

അച്ഛനോട് സംസാരിക്കും പോലെ സംസാരിക്കരുതെന്നും റാവു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശംം പ്രചരണ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷമിപ്പോള്‍.

ALSO READ: ഉപതെരഞ്ഞെടുപ്പ് ഫലം അഭിമാനം നല്‍കുന്നു, കേരളത്തില്‍ ഇരുമുന്നണികളുടെയും അടിത്തറ തകര്‍ന്നു: പി.എസ് ശ്രീധരന്‍പിള്ള

വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുസ്‌ലിങ്ങള്‍ക്ക് പന്ത്രണ്ട് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നത് ടി.ആര്‍.എസ്.സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു. സഭ പാസാക്കിയെങ്കിലും നിയമക്കുരുക്കില്‍ തട്ടി അത് നടപ്പിലാക്കിയില്ല. ഇതിന് കേന്ദ്ര സര്‍ക്കാരിനെ പഴിചാരി പ്രചാരണം നടത്തുകയാണ് ടി.ആര്‍.എസ്. ഇതിവിടയിലാണ് റാവുവിന്റെ വിവാദ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. തോല്‍വി മുന്നില്‍ കണ്ട് ടി.ആര്‍.എസ്. സാധാരണക്കാരോട് അരിശം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. അദ്ദേഹത്തിന്റെ മനോനില തകരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു പറഞ്ഞു.

അതേ സമയം പ്രതിപക്ഷം പറഞ്ഞുവിട്ട മദ്യപാനിയാണ് തന്നോട് ചോദ്യം ചോദിച്ചതെന്നാണ് റാവുവിന്റെ പക്ഷം.

We use cookies to give you the best possible experience. Learn more