ഈ വര്‍ഷം വലിയ ഹൈപ്പിലെത്തി പ്രേക്ഷകരെ പാടെ നിരാശരാക്കിയ ചിത്രമാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രം വലിയ പരാജയത്തിലേക്കാണ് കുതിക്കുന്നത്. വമ്പന്‍ ടെക്‌നിക്കല്‍ ക്രൂവും വലിയ ബജറ്റുമെല്ലാം ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല.
ചിത്രത്തിലെ പല രംഗങ്ങളും ഇതിനോടകം ട്രോളിന് ഇരയായിട്ടുണ്ട്. അതിലൊന്നാണ് ഹനാന്‍ ഷായുടെ കഥാപാത്രം. യൂട്യൂബ് വ്‌ളോഗറും പാട്ടുകാരനുമായ ഹനാന്‍ ഷായുടെ ബിഗ് സ്‌ക്രീന്‍ എന്‍ട്രിയായിരുന്നു കാട്ടാളന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ഹനാന്‍ ഷാ വലിയ ഇംപാക്ടുണ്ടാക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്.
ഹനാന്‍ ഷാ Photo: Screen grab/ Cubes Entertainment
എന്നാല്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഹനാന്‍ ഷായ്ക്ക് ഒരു ഡയലോഗ് പോലും സംവിധായകന്‍ നല്‍കിയിട്ടില്ല. നായകന്റെ വലംകൈയായ മാലിക് എന്ന കഥാപാത്രത്തെയാണ് ഹനാന്‍ ഷാ അവതരിപ്പിച്ചത്. പല സീനിലും വന്നുപോകുന്നുണ്ടെങ്കിലും ഒരു ഡയലോഗ് പോലുമില്ലാത്തത് ഹനാന്‍ ഷാ ഫാന്‍സിന് അങ്ങേയറ്റം നിരാശയാണ് സമ്മാനിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഈ കഥാപാത്രത്തെക്കുറിച്ച് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. ജയസൂര്യക്ക് ശേഷം ആദ്യ സിനിമയില്‍ ഊമയായി അഭിനയിച്ച നടന്‍ എന്ന റെക്കോഡ് ഇനി ഹനാന്‍ ഷായ്ക്ക് സ്വന്തമെന്നാണ് ആദ്യദിനം ഉയര്‍ന്നുകേട്ട ട്രോള്‍. എല്ലാ സീനിലും നായകനൊപ്പം വന്ന് നില്‍ക്കുന്നുണ്ടെങ്കിലും ഒരു ഡയലോഗ് പോലും നല്‍കാത്തത് നീതികേടായിപ്പോയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
‘ആനയ്ക്കും ഹനാന്‍ ഷായ്ക്കും ഡയലോഗില്ല’, ‘ആന ചിന്നംവിളിക്കാനെങ്കിലും വായ തുറന്നു. ഹനാന് അതുപോലുമുണ്ടായില്ല’, ‘ആ ചിറാപൂഞ്ചി മഴയത്തിന്റെ രണ്ടുവരി പാടിക്കുകയെങ്കിലും ചെയ്യാമായിരുന്നു’, ‘വായ തുറക്കാന്‍ സമ്മതിക്കാത്തത് വളരെ മോശമായി’ എന്നിങ്ങനെയാണ് ഹനാനെക്കുറിച്ചുള്ള കമന്റുകള്‍. ഹനാന്‍ ഷായുടെ ആരാധകര്‍ ചെയ്ത റീലും വൈറലായി.
ഫ്‌ളക്‌സും ആര്‍പ്പുവിളികളുമായി ഹനാന്റെ ആരാധകര്‍ തിയേറ്ററിലെത്തുന്ന വീഡിയോക്ക് ‘വിരഹത്തിന്‍ വേദനയറിയാന്‍’ എന്ന പാട്ട് മിക്‌സ് ചെയ്തുകൊണ്ടുള്ള റീല്‍ വൈറലായിരിക്കുകയാണ്. ഒ.ടി.ടിയിലെത്തുമ്പോള്‍ സിനിമയിലെ പല സീരിയസ് രംഗങ്ങളും ഹനാന്റെ കഥാപാത്രവും ഇനിയും ട്രോള്‍ മെറ്റീരിയലാകുമെന്ന് ഉറപ്പാണ്.
Content Highlight: Hanan Shah’s character in Kattalan movie getting trolls
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ