| Sunday, 13th October 2019, 11:18 am

ഹലാല്‍ ലൗ സ്റ്റോറിയുമായി സക്കരിയ, ഒപ്പം മുഹ്‌സിനും ആഷിഖ് അബുവും; ഇനി പപ്പായ ഫിലിംസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തില്‍ പുതിയൊരു സിനിമ നിര്‍മ്മാണ കമ്പനി കൂടി വരികയാണ്. സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തിലാണ് പുതിയ കമ്പനി. പപ്പായ ഫിലിംസ് എന്ന പേരില്‍ വരുന്ന കമ്പനിയുടെ ആദ്യ ചിത്രം സക്കരിയ സംവിധാനം ചെയ്യുന്നു. ഹലാല്‍ ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്.

സുഡാനി ഫ്രം നൈജീരിയ എന്ന വിജയചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ഒരുക്കുന്നത്. ആഷിഫ് കക്കോടിയും എഴുത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.

ആഷിഖ് അബു, ജസ്‌ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ പ്രധാന നിര്‍മ്മാതാക്കളാവുമ്പോള്‍ പപ്പായ കൂട്ടായ്മയില്‍ പങ്കാളികളായ സൈജു ശ്രീധരനും അജയ് മേനോനും നിര്‍മ്മാണ പങ്കാളികളാവുന്നു. സക്കരിയയും മുഹ്‌സിന്‍ പരാരിയും കൂടി നിര്‍മ്മാണ പങ്കാളികളാണ്.

അജയ് മേനോന്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കും.

അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം. മഷര്‍ ഹംസ വസ്ത്രാലാങ്കാരം നിര്‍വഹിക്കും. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Latest Stories

We use cookies to give you the best possible experience. Learn more