| Tuesday, 20th October 2026, 11:20 pm

ബ്രേക്ക് പറഞ്ഞാലും എസ്.ജെ സൂര്യ സാര്‍ വെറുതെയിരിക്കില്ല, ഇങ്ങോട്ട് വന്ന് സംസാരിച്ചത് വിദ്യാ മാമാണ്: ഹക്കീം ഷാ

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ഹക്കിം ഷാ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എ.ബി.സിഡിയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം 2021ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. എന്നാല്‍ ഹക്കിമിന് ബ്രേക്ക് ത്രൂ നേടി കൊടുത്ത ചിത്രമായിരുന്നു പ്രണയവിലാസം.

ഹക്കീം ഷാ. Photo: X.com

ഈ വര്‍ഷം പുറത്തിറങ്ങിയ പെണ്ണ് കേസ്, ഐ നോബഡി തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുകയാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് കഴിഞ്ഞയാഴ്ച്ച തിയേറ്ററുകളിലെത്തിയ ജയിലര്‍ 2. രജിനികാന്തിനൊപ്പം മോഹന്‍ലാലും കന്നട സൂപ്പര്‍താരം ശിവരാജ് കുമാറും ഒന്നിച്ച ചിത്രത്തില്‍ ഹക്കീം ഷായും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

ചിത്രത്തില്‍ വിദ്യ ബാലനും എസ്.ജെ സൂര്യയ്ക്കും ഒപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ഹക്കീം ഷാ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എസ്.ജെ സൂര്യയുടെ പ്രത്യേകതയെന്താണെന്ന് വെച്ചാല്‍ ഭയങ്കര ഡെഡിക്കേഷനാണ്. എപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കും. ഷോട്ടില്‍ അഭിനയിക്കാനുണ്ടെങ്കില്‍ പുള്ളി പിന്നെ ഇരിക്കില്ല. ബ്രേക്ക് പറഞ്ഞാലും ഒരു സ്ഥലത്ത് ഇരിക്കാതെ ഇനിയും ബെറ്ററാക്കണം എന്ന ചിന്തയില്‍ തന്നെയാണ് എപ്പോഴും ഉള്ളത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടാകുന്ന നമുക്ക് ഇനിയും കൊടുക്കണം എന്നുള്ള ഒരു ഡെഡിക്കേഷനാണ് അദ്ദേഹത്തിനുള്ളത്. അതെല്ലാം കണ്ടുപഠിക്കേണ്ട സാധനമാണ്. നമ്മള്‍ ചിലപ്പോള്‍ സംവിധായകന്‍ ഓക്കെ പറഞ്ഞാല്‍ നമ്മളും ഓക്കെയായിരിക്കും. പക്ഷേ എസ്.ജെ സൂര്യ അങ്ങനെയല്ല.

ജയിലര്‍ 2. Photo: X.com

വിദ്യാ മാം സെറ്റില്‍ ഭയങ്കര കമ്പനിയായിരുന്നു. ആദ്യം എനിക്ക് അങ്ങോട്ട് പോയി ഇടിച്ചുകയറി മിണ്ടാന്‍ ഒരു മടിയുണ്ടായിരുന്നു. പക്ഷേ ഞാനങ്ങോട്ട് പോയി മിണ്ടുന്നില്ല എന്ന് കണ്ടപ്പോള്‍ പുള്ളിക്കാരി ഇങ്ങോട്ട് വന്ന് പേരും സ്ഥലവും എല്ലാം ചോദിച്ച് ആ ഐസ് ബ്രേക്ക് ചെയ്യുകയായിരുന്നു.

ഒരു സീനില്‍ മാത്രം വന്നുപോകുന്നവര്‍ പോലും അത്രയും എസ്റ്റാബ്‌ളിഷ്ഡ് ആക്ടേഴ്‌സ് ആയതുകൊണ്ട് ഈ സിനിമ കണ്ടിരിക്കുമ്പോള്‍ ഒരു ബ്യൂട്ടി ഉണ്ട്. അത്രയും നാച്ച്വറലായി ഒതന്റിക്കായാണ് സിനിമ ഇരിക്കുന്നത്. അതിന്റെ ഒരു ഭംഗി ഇവരില്‍ നിന്നെല്ലാം കണ്ടുപഠിക്കാന്‍ എനിക്ക് പറ്റി,’ ഹക്കീം പറഞ്ഞു.

Content Highlight: Hakkim Shah talks about SJ Suriya and Vidya Balan in Jailer 2

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more