ജയിലർ 2ന്റെ ഷൂട്ടിങ് സമയത്ത് ഞാനാരോടും അധികം മിണ്ടിയില്ലെന്ന് പറയുകയാണ് ഹക്കിം ഷാ. താനാരുമായി കൂടുതൽ ഇടപഴകിയിട്ടില്ലെന്നും എല്ലാരും പറയുന്നത് പോലെ ഷൂട്ടിങ് സൈറ്റിലെ അനുഭവങ്ങൾ തനിക്കത്ര അടിപൊളി അല്ലായിരുന്നുവെന്നും ഹക്കിം പറഞ്ഞു. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘രജനി സാറിന്റെയടുത്താണെങ്കിലും വിദ്യ മാമിന്റെയടുത്താണെങ്കിലും എസ്.ജെ സാറിന്റെയടുത്താണെങ്കിലും അവിടെ ആരോടും ഞാൻ അങ്ങനെ മിണ്ടിയിട്ടുണ്ടായിരുന്നില്ല. ഞാൻ എന്റെ സ്പേസിൽ ഞാനാണ് ഇതെല്ലാം ഡീൽ ചെയ്യുന്നത് ഇതെന്താ നടക്കാത്തത് എന്നുള്ള രീതിയിലാണ് നിന്നത്. ഫസ്റ്റ് ഡേ രജനി സാറിനോട് മിണ്ടി കഴിഞ്ഞിട്ടും പിന്നെയും എനിക്ക് പോയി ആരോടും മിണ്ടണമെന്ന് തോന്നിയിട്ടില്ല. ബാക്കിയുള്ള സോകോൾഡ് ഇന്റർവ്യൂസിൽ പറയുന്നതുപോലെ ഭയങ്കര അടിപൊളിയായിരുന്നു എല്ലാവരും ഭയങ്കര ഇതാണെന്നൊക്കെ പറഞ്ഞാലും ടു ബി ഹോണസ്റ്റ് ഞാൻ അങ്ങനെ ആരുമായി ഇന്ററാക്ട് ചെയ്തിട്ടില്ല,’ നടൻ പറഞ്ഞു.
തന്റെ മനസ്സിൽ അല്ലെങ്കിൽ താൻ നിൽക്കുന്ന ഒരു മൂഡ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇവരൊക്കെ എന്താ ഇവിടെ ചെയ്യുന്നത്, ഷൂട്ടിന് സമയമായിട്ടും ഇതെന്താ നടക്കാത്തത് എന്നുള്ളതാണെന്നും ഷൂട്ട് മുഴുവൻ താൻ ഭയങ്കര റെസ്റ്റ്ലെസും ഇറിറ്റേറ്റഡുമായിരുന്നുവെന്നും താരം വ്യക്തമാക്കി. എല്ലാരും താനെന്താണിങ്ങനെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ നെൽസണാണ് തന്നെ പ്രൊട്ടക്റ്റ് ചെയ്ത് സംസാരിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.
ജയിലര്‍ 2. Photo: Screen Grab/X.com
‘ഇയാൾ എന്താണ് ഇങ്ങനെ എന്ന് പലരും ചോദിച്ചപ്പോൾ നെൽസനാണ് പറഞ്ഞത് അയാൾ ഭയങ്കര ക്യാരക്ടർ പിടിച്ചിരിക്കുന്ന ആളാണെന്ന്. അവിടെയൊക്കെ അദ്ദേഹമെന്നെ രക്ഷിച്ചു. ഞാൻ പിന്നെ അവരോട് പോയി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ, ഞാൻ ഇങ്ങനത്തെ ഒരു പരിപാടിയാണ് പിടിച്ചുകൊണ്ടിരിക്കുന്നതെന്ന്. അല്ലെങ്കിൽ അവർ വിചാരിക്കില്ലേ ഇവനെന്താണ് ഇത്ര ഈഗോയും ജാടയുമെന്നൊക്കെ. പുള്ളി അവിടന്ന് എന്നെ സേഫ് ചെയ്തു, പ്രൊട്ടക് ചെയ്ത് നിർത്തി. എനിക്ക് അങ്ങനെ ഒരു ഗുണം ഉണ്ടായി.
കുറച്ചെങ്കിലും ആ ഒരു സ്റ്റാർ സ്ട്രക് മൊമന്റ് നമ്മുടെ മുഖത്ത് വന്നിട്ടുണ്ടെങ്കിൽ അത് ക്യാമറയിൽ കാണും. അപ്പോൾ അതുണ്ടാവാൻ പാടില്ലല്ലോ. ഹൃതിക് റോഷൻ വന്നിട്ട് പോലും ഞാൻ മിണ്ടിയിട്ടില്ല. അവിടെ അദ്ദേഹം ഇങ്ങനെ ഇരിപ്പുണ്ടായിരുന്നു, പക്ഷേ എന്റെ മനസ്സിൽ എന്റെ വീട്ടിലേക്ക് വന്നിരിക്കുന്ന വേറൊരാളാണ് എന്ന പോലെയായിരുന്നു,’ഹക്കിം പറഞ്ഞു.
Content Highlight: Hakkim Shah said Jailer2 wasn’t a great experience for him, noting he didn’t even speak when Hrithik Roshan arrived.