ജയിലർ 2 അതിന്റെ തേരോട്ടം തുടരുകയാണ്. നിലവിൽ 300 കോടിയോളം കളക്ഷൻ നേടിയിരിക്കുന്ന ചിത്രം സകല റെക്കോഡുകളും തകർത്ത് ചരിത്രവിജയം തീർത്തതാണ് മുന്നേറുന്നത്. നെൽസണിന്റെ സംവിധാനത്തിൽ തലൈവർ രജനികാന്ത് നായകനായ സിനിമയിൽ അദ്ദേഹത്തിനൊപ്പം തന്നെ അതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഹക്കീം ഷാ അവതരിപ്പിച്ച ശർവയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മാർട്ടിൻ പ്രക്കാട്ടിന്റെ എ.ബി.സി.ഡിയിലൂടെ അഭിനയരംഗത്തേക്ക് വന്നതിനു ശേഷമാണ് അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചാർളി എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ഹക്കീം പ്രവർത്തിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നായാട്ട് എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.
തന്റെ അഭിപ്രായത്തിൽ ആക്ടറാകാൻ വരുന്ന എല്ലാവരും ഒരു പടത്തിലെങ്കിലും അസിസ്റ്റ് ചെയ്യുന്നത് വളരെ നന്നായിരിക്കുമെന്നാണ് ഹക്കീം ഷാ പറയുന്നത്. മാർട്ടിൻ പ്രക്കാട്ടുമായുള്ള ബന്ധത്തെക്കുറിച്ചും റേഡിയോ മംഗോക്ക് നൽകിയ അഭിമുഖത്തിൽ താരം സംസാരിച്ചു.
ജയിലർ 2ലെ രംഗം.Photo.Screen Grab/Facebook.com
‘വലിയൊരു യൂണിവേഴ്സിറ്റിയിൽ പോയി ഒന്നും അറിയാത്തൊരു കുട്ടി വന്ന് പഠിക്കാൻ കയറിയ പോലെയാണ് സിനിമയിൽ അസ്സിസ്റ് ചെയ്തപ്പോൾ എനിക്ക് തോന്നിയത്. അതുകൊണ്ട് എ ടു സെഡ് സിനിമയുടെ ബാക്കിൽ നിന്ന് സിനിമ എങ്ങനെയാണെന്ന് കാണാനും അതിന്റെ പുറകിൽ നടക്കുന്ന പൊളിറ്റിക്സ് അറിയാനും സാധിച്ചു. ഞാൻ ആദ്യമേ എ.ബി.സി.ഡിയിൽ അഭിനയിക്കുന്ന സമയത്ത് എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഞാൻ ഒരുപാട് ടേക്ക് ഒക്കെ പോയിട്ടുണ്ട്. ആ സമയത്ത് എന്റെ വിചാരം നാടകത്തിലൊക്കെ ചെയ്യും പോലെയാണെന്നാണ്. അങ്ങനെയല്ല ഇത് ഭയങ്കര ടെക്നിക്കൽ ആണ്.’ഹക്കീം പറഞ്ഞു.
മാർട്ടിൻ പ്രക്കാട്ട് ഭയങ്കര സപ്പോർട്ടീവ് ആയതുകൊണ്ട് തനിക്ക് നായാട്ടിലും ഹെയ്ൽ മേരിയിലും അഭിനയിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രൊഡക്ഷനിൽ താൻ വീണ്ടും അഭിനയിക്കുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. പ്രണയവിലാസത്തിലുൾപ്പടെ തനിക്കെപ്പോഴും സപ്പോർട്ടിങ് പില്ലറായിട്ട് എല്ലാ കാലത്തും മാർട്ടിൻ പ്രക്കാട്ട് ഉണ്ടായിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.
Content Highlight: Hakim Shah stated that it would be beneficial for aspiring actors to work as assistant directors first, he mentioned that he knew nothing about filmmaking while acting in his debut movie.