| Tuesday, 17th March 2026, 11:07 pm

ദുൽഖറിന് പകരം ഞാൻ അഭിനയിച്ചതല്ല; അദ്ദേഹത്തിന്റെ അതേ കോസ്റ്റ്യൂം ധരിച്ചായിരുന്നു ആ രംഗങ്ങളിൽ അഭിനയിച്ചത്: ഹക്കീം ഷാ

നന്ദന എം.സി

മലയാള സിനിമയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന നടനാണ് ഹക്കിം ഷാ. ചെറുതും വലുതുമായ പല വേഷങ്ങളും സഹസംവിധായകനായും കാസ്റ്റിങ് അസിസ്റ്റന്റ് ആയും സിനിമയുടെ പല മേഖലകളിൽ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലേറെയായി ഹക്കിം ഉണ്ട്.

ചാർലി സിനിമയിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച ചില രംഗങ്ങളിൽ താനാണ് അഭിനയിച്ചതെന്ന് താരം മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോളിതാ ആ കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ഹക്കീം ഷാ.

‘ദുൽഖറിനന് പകരം ഞാൻ അഭിനയിച്ചതല്ല. നായകൻ ഇല്ലാതെ ഷൂട്ട് ചെയ്യാൻ കഴിയുന്ന ചില രംഗങ്ങളിൽ അതേ ഉയരവും ആക്യതിയുമുള്ള ആളുകളുടെ ഷോൾഡർ, കാൽ തുടങ്ങിയ ഭാഗങ്ങൾ വച്ച് ഷൂട്ട് ചെയ്യും. അങ്ങനെ ആ ഭാഗങ്ങളിൽ അഭിനയിച്ചതാണ്

ഹക്കീം ഷാ, Photo: IMDb

ദുൽഖറിന്റെ അതേ കോസ്റ്റ്യൂം  ധരിച്ചായിരുന്നു ആ രംഗങ്ങളിൽ അഭിനയിച്ചത്. വളരെ ടെക്നിക്കൽ ആയ കാര്യമാണ് അത്. അസിസ്‌റ്റന്റ് ഡയറക്‌ടർ എന്ന നിലയിൽ അത് നമ്മുടെ ഡ്യൂട്ടിയുമാണ്.

ഞാൻ ഇന്റ്റർവ്യൂകളിൽ തമാശ പറയുന്ന ആളാണ്. ഒരുരസത്തിന് അന്ന് അങ്ങനെ പറഞ്ഞതാണ്. യഥാർത്ഥത്തിൽ എല്ലാ സിനിമകളും ഇങ്ങനെയൊക്കെയാണ് ഷൂട്ട് ചെയ്യുന്നത്.

ഇപ്പോൾ ഞാൻ ചെയ്‌തുകൊണ്ടിരിക്കുന്ന ‘ഐ നോബഡി’ എന്ന സിനിമയിൽ ഒരു രംഗം അഭിനയിക്കാൻ എനിക്ക് ഷൂട്ടിങ്ങിൽ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. പകരം എൻ്റെ സീൻ മറ്റൊരാളെ വച്ചാണ് ഷൂട്ട് ചെയ്‌തത് കാറിനകത്തുള്ള രംഗമായിരുന്നു അത്.

ചാർലി, Photo: IMDb

കാറിൻ്റെ സൈഡും പുറത്തുമുള്ള ഷോട്ടുകളാണ് എടുത്തത്. കാർ ദൂരേക്ക് പോകുന്ന രംഗങ്ങളിൽ എന്റെ അതേ വസ്ത്രം ധരിച്ചാണ്മറ്റൊരാൾ അഭിനയിച്ചത്,’ ഹക്കീം പറഞ്ഞു.

സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ എന്ന വെബ് സീരീസാണ് ഹക്കിമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത സീരീസിന്റെ സ്ക്രിപ്റ്റ് തയാറാക്കിയത് ഗാനരചയിതാവായ വിനായക് ശശികുമാറാണ്.

മിസ്റ്ററി ത്രില്ലർ ഴോണറിലൊരുങ്ങിയ റോസ്ലിൻ്റെ ഷോ റണ്ണർ ജീത്തു ജോസഫാണ്. മീന, വിനീത്, സഞ്ജന ദീപു എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങൾ.

Content Highlight: Hakim sha talk about the movie charli

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more