ഞായറാഴ്ച രാത്രിയില്‍ കറാച്ചി ജിന്നാ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ 10 പേരും തീവ്രവാദികളാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ തീവ്രവാദികളാണ് ചാവേറാക്രമണം നടത്തിയത്. പാക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
ആറ് അമേരിക്കന്‍ പൗരന്മാര്‍ അടക്കം 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സെയിദ്. പിടികിട്ടാപ്പുള്ളികളായ തീവ്രവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുള്ള ഹാഫിസ് സെയിദ് പാകിസ്ഥാനിലാണ് കഴിയുന്നത്.