| Friday, 9th March 2018, 9:10 am

സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സേലം: ഷെഫീന്‍ ജഹാനുമായുള്ള വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറയുന്നതായും ഹാദിയ പറഞ്ഞു.

നാട്ടിലെത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കും. ഉടന്‍ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. ഷെഫീന്‍ ജഹാനെ കാണാന്‍ ശ്രമിക്കുമെന്നും ഹാദിയ പറഞ്ഞു.

നേരത്തെ ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഷെഫീന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമസാധുതയുള്ളതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായി ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.


Related News:  ‘വിവാഹം റദ്ദാക്കിയ കോടതി നടപടി തെറ്റ്’; ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി


ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റെ ഹര്‍ജിയിലായിരുന്നു കോടതി വിധി. അതേസമയം എന്‍.ഐ.എ അന്വേഷണത്തിലോ കേസിലോ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

ഷെഫീന്‍ ജഹാനെതിരെയുള്ള അന്വേഷണവുമായി എന്‍.ഐ.എയ്ക്ക് മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് വിവാഹം റദ്ദാക്കിയ നടപടി തെറ്റാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിവാഹം റദ്ദാക്കിയ സാഹചര്യം നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more