| Saturday, 25th April 2026, 6:11 pm

ഇങ്ങനെ കരഞ്ഞുമെഴുകി വീരപ്പന്റെ വില കളയാതെടാ, സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ഹാഷിറിന്റെ വീരപ്പന്‍

അമര്‍നാഥ് എം.

സമാനതകളില്ലാത്ത വിജയമാണ് വാഴ 2 എന്ന കൊച്ചു ചിത്രം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും വാഴ 2ന് മുന്നില്‍ വീണുകഴിഞ്ഞു. കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലേക്ക് വളരെ കുറച്ച് ദൂരം മാത്രമേ ഇനി വാഴ 2നുള്ളൂ.

ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തുനടക്കുന്ന ഒരുകൂട്ടം യുവാക്കളാണ് വാഴ 2ലെ പ്രധാന താരങ്ങള്‍. ആദ്യഭാഗത്തില്‍ വെറും മൂന്ന് സീനുകളില്‍ മാത്രം വന്നുപോയ ഹാഷിറും ഗ്യാങ്ങും രണ്ടാം ഭാഗം തങ്ങളുടേതാക്കി മാറ്റി. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടാകുന്ന തരത്തിലാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റും സവിന്‍ സായുടെ സംവിധാനവും.

ചെറിയ മൊമന്റുകളില്‍ പോലും ചിരിയുടെ പൂരമൊരുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് കൊച്ചുകുഞ്ഞിന്റച്ഛനൊരു എന്ന പാട്ടിലെ ചില രംഗങ്ങള്‍. ഹാഷിറും ഗ്യാങ്ങും അജിന്റെ ചേട്ടനുമായി തല്ലുകൂടുന്ന രംഗങ്ങളാണ് പാട്ടില്‍ കാണിച്ചിരിക്കുന്നത്. അതില്‍ ഫാന്‍സി ഡ്രസ് ഗെറ്റപ്പില്‍ എല്ലാവരും തമ്മില്‍ അടികൂടുന്നുണ്ട്.

ഈ സമയത്ത് വിജയ് ബാബു അവതരിപ്പിച്ച അധ്യാപകന്റെ കഥാപാത്രം കടന്നുവന്ന് എല്ലാവരെയും ഓടിക്കുകയാണ്. വീരപ്പന്റെ ഗെറ്റപ്പില്‍ നിന്ന ഹാഷിറിനെ പ്രത്യേകം തല്ലുന്ന രംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. കൊമ്പന്‍ മീശയും വെച്ച് കരഞ്ഞുമെഴുകുന്ന വീരപ്പന്‍ പുതിയ കാഴ്ചയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

തല്ലിനിടക്ക് വിജയ് ബാബു മീശ പിരിക്കുകയും ഹാഷിര്‍ തന്റെ വെപ്പുമീശ താഴ്ത്തി കൈ കൂപ്പുകയും ചെയ്യുന്ന ഷോട്ട് വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഇത്രയും എക്‌സ്പ്രഷനുകളിലൂടെ ഗംഭീര കൈയടിയായിരുന്നു ഹാഷിര്‍ നേടിയത്. ഇത്തരം ചെറിയ ചില സീനുകള്‍ കൃത്യമായി വര്‍ക്കായത് സംവിധായകന്റെ കഴിവാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

കലാഭവന്‍ മണിയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്ന് കൃത്യമായി പ്ലെയ്‌സ് ചെയ്തതിനും സവിന്‍ സാ കൈയടി അര്‍ഹിക്കുന്നുണ്ട്. ഒരു മാസ് ഹീറോയെ അവതരിപ്പിക്കുന്നതുപോലെയായിരുന്നു ദേവരാജിന്റെ ഇന്‍ട്രോ. ആദ്യ സിനിമയിലൂടെ തന്നിലെ സംവിധാന മികവ് അടയാളപ്പെടുത്തിയ സവിന്‍ സ മോളിവുഡില്‍ ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Haashir’s Veerappan getup in Vaazha 2 getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more