| Wednesday, 8th January 2020, 10:24 pm

കോഴിക്കോട് എച്ച്1എന്‍1 ; ആശങ്കപ്പെടേണ്ടതില്ല, പ്രത്യേക മെഡിക്കല്‍ സംഘം എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോഴിക്കോട് ആനയാംകുന്നിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്.

ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ രോഗികളെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ വൈറോളജി ലാബില്‍ നിന്നും വന്ന റിപ്പോര്‍ട്ടിലാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എച്ച്.വണ്‍.എന്‍.വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. പനി ബാധിച്ച അഞ്ചു പേരുടെ രക്ത സാമ്പിളാണ് പരിശോധിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി മൂന്ന് മുതലാണ് സ്‌കൂളിലെ നിരവധി പേര്‍ക്ക് ഒന്നിച്ചു പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് 176 പേരെ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ഏഴ് പേര്‍ക്ക് മാത്രമാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more