പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ജന നായകനെ ആഘോഷമാക്കുകയാണ് ആരാധകര്‍. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 200 കോടിയോളം കളക്ട് ചെയ്ത് ജന നായകന്‍ ചരിത്രമെഴുതി. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ ഉയരുമെന്നാണ് കണക്കുകൂട്ടലുകള്‍. തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കായാണ് ജന നായകന്‍ ഒരുങ്ങിയത്.
കോളിവുഡില്‍ കൊമേഷ്‌സ്യല്‍ സിനിമകളുടെ തലതൊട്ടപ്പനായ വിജയ് അവസാനചിത്രമായി ഒരു തെലുങ്ക് സിനിമ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത് കടുത്ത ആരാധകരെപ്പോലും അത്ഭുതപ്പെടുത്തി. നന്ദമൂരി ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരി തരക്കേടില്ലാത്തവിധം തമിഴില്‍ ഒരുക്കിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ എച്ച്. വിനോദ്.
എച്ച്. വിനോദ് Photo: Screen grab/ Sudhir Srinivasan
താന്‍ വിജയ്‌യോട് ആദ്യം പറഞ്ഞകഥയുടെ സെക്കന്‍ഡ് ഹാഫ് അദ്ദേഹത്തിന് അത്ര വര്‍ക്കായില്ലെന്നും എന്നാല്‍ തന്നോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യപ്പെട്ടെന്നും വിനോദ് പറഞ്ഞു. ഭഗവന്ത് കേസരി റീമേക്ക് ചെയ്യാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് വിജയ് തന്നെയായിരുന്നെന്നും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു എച്ച്. വിനോദ്.
‘ഒരുപാട് സിനിമകള്‍ ചെയ്ത വിജയ് സാര്‍ ഭഗവന്ത് കേസരി റീമേക്ക് ചെയ്യാന്‍ പറഞ്ഞത് എന്തിനായിരിക്കും എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. വിജയ് സാര്‍ പറഞ്ഞതിന് ശേഷമാണ് ഞാന്‍ ഭഗവന്ത് കേസരി കണ്ടത്. എന്റെ രീതി എന്താണെന്ന് വെച്ചാല്‍ അധികമായി വോയിസ് ഓവറുള്ള സിനിമ എനിക്ക് ഒട്ടും വര്‍ക്കാകില്ല. കഥയുമായി കണക്ടാകാന്‍ പ്രയാസമാണ്.
വിജയ് സാറിന് ഈ സിനിമ എന്തുകൊണ്ട് ഇഷ്ടമായെന്ന് ഒരുപാട് ആലോചിച്ചു. സ്ത്രീ ശാക്തീകരണമാണെങ്കില്‍ അത് ഓള്‍റെഡി ബിഗിലില്‍ ചെയ്തു. ആദ്യം സാധാരണക്കാരനായി നിന്നിട്ട് പിന്നീട് പൊലീസാണെന്ന് റിവീല്‍ ചെയ്യുന്നത് പോക്കിരിയിലും തെരിയിലും ചെയ്തിട്ടുണ്ട്. ഭഗവന്ത് കേസരിയില്‍ ഗുഡ് ടച്ചിനെയും ബാഡ് ടച്ചിനെയും കുറിച്ച് പറഞ്ഞതാണ് അദ്ദേഹത്തിന് വര്‍ക്കായത്,’ എച്ച്. വിനോദ് പറയുന്നു.
വന്‍ ബജറ്റിലൊരുങ്ങിയ ജന നായകന്‍ ബ്രേക്ക് ഈവനാകണമെങ്കില്‍ ഇനിയും 250 കോടിയിലേറെ ആവശ്യമാണ്. തമിഴില്‍ അടുത്തൊന്നും വലിയ റീലീസ് ഇല്ലാത്തതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ കണക്കൂകൂട്ടല്‍. 500 കോടിയെങ്കിലും നേടാതെ ചിത്രം വിതരണക്കാര്‍ക്ക് ലാഭമാകില്ലെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
Content Highlight: H Vinoth about remaking Bhagavanth Kesari movie