| Friday, 31st July 2020, 9:40 am

ആര്‍.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല: കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസിനുള്ളിലെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് കോടിയേരി പറഞ്ഞു. ആര്‍.എസ്.എസിനേക്കാള്‍ നന്നായി അവരുടെ കുപ്പായം അണിയുന്നയാളാണ് ചെന്നിത്തലയെന്നും ആര്‍.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണെന്നും കോടിയേരി ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.

ചെന്നിത്തല ആര്‍.എസ്.എസിന്റെ മാനസപുത്രനെന്ന് അദ്ദേഹം നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ ഡി.എന്‍.എ ജനങ്ങള്‍ക്കറിയാമെന്നും കോടിയേരി പരിശോധിക്കേണ്ടെന്നും ചെന്നിത്തല മറുപടിയുമായി എത്തിയിരുന്നു. ചെന്നിത്തലക്ക് ലീഗും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടേത് പ്രത്യേക മാനസികനിലയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more