| Wednesday, 11th June 2014, 4:20 pm

അഡോള്‍ഫോ ബെക്ക്വറിന്റെ രണ്ട് കവിതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവിത / ഗുസ്താവോ അഡോള്‍ഫോ ബെക്ക്വര്‍

മൊഴിമാറ്റം / സ്വാതി ജോര്‍ജ്

വര / മജിനി

ഒന്ന്

ഒരു നോട്ടത്തിനു, ഒരു ലോകം;
ഒരു പുഞ്ചിരിക്ക്, ഒരു സ്വര്‍ഗ്ഗം;
ഒരു ചുംബനത്തിനു…;
എനിക്കറിയില്ല ഒരു ചുംബനത്തിനു നിനക്കെന്ത് തരുമെന്ന് !

രണ്ട്

എന്താണു കവിത ?
എന്റെ കണ്ണുകളില്‍ നോക്കി നീ ചോദിക്കുന്നു,
നിന്റെ നീലക്കണ്ണുകള്‍കൊണ്ട്
എന്താണു കവിത ?
എന്നോട് ചോദിക്കയാണു നീ ?
കവിത… അത് നീയാണു


[] ഗുസ്താവോ അഡോള്‍ഫോ ബെക്ക്വര്‍

1836 ഫെബ്രുവരിയില്‍ സ്‌പെയിനില്‍ ജനിച്ചു. കാല്‍പനികാനന്തര കവി, ചെറുകഥാകൃത്ത്, കോളമിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടു.

സ്പാനിഷ് സാഹിത്യത്തിലെ പ്രധാനികളില്‍ ഒരാളായാണ് ഗുസ്താവോ അഡോള്‍ഫോ ബെക്ക്വര്‍ പരിഗണിക്കപ്പെടുന്നത്. സെര്‍വാന്റസിനു ശേഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരനാണ് ഇദ്ദേഹം. 1870 ഡിസംബറില്‍ അന്തരിച്ചു.

സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama cotnracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ഒന്ന്

മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

We use cookies to give you the best possible experience. Learn more