| Wednesday, 11th September 2013, 12:26 pm

വാതുവയ്പ്പ്: ഗുരുനാഥ് മെയ്യപ്പന് ക്ലീന്‍ ചിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവയ്പ്പുകേസില്‍ കുറ്റാരോപിതനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പന് തമിഴ്‌നാട് കുറ്റകൃത്യ വകുപ്പിന്റെ (സിബിസിഐഡി) ക്ലീന്‍ ചിറ്റ്. []

മെയ്യപ്പന് വാതുവെപ്പ് കേസില്‍ പങ്കുള്ളതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇദ്ദേഹത്തിന് വാതുവെപ്പുകാരുമായി നേരിട്ട് ബന്ധമുണ്ടെന്നതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും സിബിസിഐഡി വ്യക്തമാക്കി.

വാതുവയ്പു സംഘത്തിന് ചെന്നൈ സൂപ്പര്‍കിങ്‌സ് കളിക്കാരുമായി ബന്ധമുണ്ടെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ദല്‍ഹി
കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ചെന്നൈയിലെ സംഘവും പ്രവര്‍ത്തിച്ചിരുന്നതെന്ന് സിബിസിഐഡി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിക്കും. വാതുവെപ്പ് കേസില്‍ ചെന്നൈയിലെ ഹോട്ടല്‍ വ്യവസായി വിക്രം അഗര്‍വാളുള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായിരുന്നു.

ഇവര്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പനുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു ആരോപണം. തുടര്‍ന്നാണ് മെയ്യപ്പനേയും അറസ്റ്റ് ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more