| Friday, 18th August 2023, 7:02 pm

ദുല്‍ഖര്‍ മോശമാക്കിയില്ല; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് സ്ട്രീമിങ് ആരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സീരീസായ ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ സ്ട്രീമിങ് ആരംഭിച്ചു.

ഒ.ടി.ടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലാണ് ഇന്നു മുതല്‍ സീരീസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. കോമഡി ത്രില്ലര്‍ വിഭാഗത്തിലുള്ള സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് രാജും ഡികെയും ചേര്‍ന്നാണ്.

വമ്പന്‍ ഹിറ്റായ ആമസോണ്‍ വെബ് സീരിസ് ഫാമിലി മാനിനും, ഫര്‍സിക്കും ശേഷം രാജും ഡികെക്കും ശേഷം രാജും ഡികെയും സംവിധാനം ചെയ്യുന്ന വെബ്സീരീസ് ആണിത്. നെറ്റ്ഫ്‌ലിക്‌സുമായി ചേര്‍ന്ന് ഡി 2 ആര്‍ ഫിലിംസ് ആണ് വെബ് സീരീസിന്റെ നിര്‍മാണം.

ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. 90’സ് പശ്ചാത്തലത്തിലൊരുങ്ങുന്ന സീരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജ്കുമാര്‍ റാവുവാണ്.

സ്ട്രീമിങ് തുടങ്ങി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്. ആദ്യ എപ്പിസോഡുകള്‍ മികച്ചതും പിടിച്ചിരുത്തുന്നതുമാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
നേരത്തെ രാജ് ഡി.കെ ബ്രാന്‍ഡില്‍ പുറത്തിറങ്ങിയ ഫര്‍സിയും, ഫാമിലി മാനും വലിയ ഹിറ്റ് സീരീസുകള്‍ ആയിരുന്നു.

ആര്‍ ബാല്‍കി സംവിധാനം ചെയ്ത ‘ചുപ്പ്’ ആണ് ദുല്‍ഖര്‍ ഇതിന് മുമ്പ് അഭിനയിച്ച ബോളിവുഡ് ചിത്രം. ഒരു സൈക്കോ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന അഭിലാഷ് ജോഷി ചിത്രം കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24 നാണ് റിലീസ് ചെയ്യുക.

സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Guns and Gulaabs start streaming on neflix

Latest Stories

We use cookies to give you the best possible experience. Learn more