| Tuesday, 24th September 2024, 10:36 pm

'അയാളൊരു മൃഗമാണ്, കാട്ടുമൃഗം..' വീണ്ടുമൊരു ത്രില്ലര്‍ ചിത്രമെത്തുന്നു; ത്രില്ലടിപ്പിച്ച ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുമസ്തന്‍. റിയാസ് ഇസ്മത്ത് തിരക്കഥ ഒരുക്കിയ സിനിമ ഗ്രാമീണ അന്തരീക്ഷത്തില്‍ നടക്കുന്ന ഫാമിലി ത്രില്ലറായാണ് ഒരുക്കിയത്. ജെയ്‌സ് ജോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്തനെ അവതരിപ്പിക്കുന്നത്.

ഏതാനും ചിത്രങ്ങളില്‍ ചെറുതും വലുതുമായ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ ആകര്‍ഷിച്ച നടനാണ് അദ്ദേഹം. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

രണ്ട് മിനിട്ടും മൂന്ന് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്ത് വന്നത്. തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രത്തിന് വേണ്ടും വിധത്തിലാണ് ഇതിലെ ഓരോ രംഗവും കടന്നുപോകുന്നതെന്ന് ട്രെയ്‌ലറിലൂടെ വ്യക്തമാകുന്നുണ്ട്.

പുതുമുഖം നീമാ മാത്യു നായികയാകുന്ന ഗുമസ്തന്‍ സെപ്റ്റംബര്‍ ഇരുപത്തിയേഴിനാണ് തിയേറ്ററില്‍ എത്തുന്നത്. ജെയ്‌സ് ജോസിനും നീമക്കും പുറമെ ദിലീഷ് പോത്തന്‍, ബിബിന്‍ ജോര്‍ജ്, സ്മിനു സിജോ, ഷാജു ശ്രീധര്‍, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടര്‍, ആനന്ദ് റോഷന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇവരോടൊപ്പം ഐ.എം. വിജയന്‍, കൈലാഷ്, മക്ബുല്‍ സല്‍മാന്‍, ജോയ് ജോണ്‍ ആന്റണി, ഫൈസല്‍ മുഹമ്മദ്, സുന്ദര പാന്ധ്യന്‍, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീര്‍, സുധീഷ് തിരുവമ്പാടി, സ്റ്റീഫന്‍ മാത്യു, ലുലു ഷെഹീന്‍, അലക്‌സ് കുര്യന്‍, രജീഷ് കെ. സൂര്യ, രാജേഷ് മേനോന്‍, മച്ചാന്‍ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാന്‍ റാവുത്തര്‍, ഡോണാള്‍ഡ് ജോയ്, ജീമോന്‍ ജോര്‍ജ്, പ്രണവ്, മഞ്ജു ഷെറിന്‍, എല്‍ദോ രാജു, അനീറ്റ ജോഷി, നന്ദു പൊതുവാള്‍ ടൈറ്റസ് ജോണ്‍, ജിന്‍സി ചിന്നപ്പന്‍ തുടങ്ങി വന്‍ താരനിര തന്നെ സിനിമക്കായി ഒന്നിക്കുന്നുണ്ട്.

സ്റ്റീഫന്‍ ദേവസി സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ് എസ്. പ്രസാദാണ്. പ്രശസ്ത ക്യാമറമാന്‍ എസ്. കുമാറിന്റെ മകനായ കുഞ്ഞുണ്ണി എസ്. കുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

എഡിറ്റിങ് – അയൂബ് ഖാന്‍, അസോസിയേറ്റ് ഡയറക്ടര്‍ – അമല്‍ദേവ് കെ.ആര്‍. ക്രിയേറ്റീവ് സപ്പോര്‍ട്ട് – ടൈറ്റസ് ജോണ്‍, പ്രൊജക്റ്റ് ഡിസൈനര്‍ – നിബിന്‍ നവാസ്, കലാ സംവിധാനം – രജീഷ് കെ. സൂര്യ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂര്‍. കോസ്റ്റ്യൂം ഡിസൈന്‍ – ഷിബു പരമേശ്വരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍. പി.ആര്‍.ഒ. – വാഴൂര്‍ ജോസ്.

Content Highlight: Gumasthan Movie Trailer Out

Latest Stories

We use cookies to give you the best possible experience. Learn more