| Wednesday, 6th March 2013, 12:15 pm

ഗള്‍ഫ് സത്യധാര 22ന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ: ഗള്‍ഫ് സത്യധാര മാസികയുടെ പ്രകാശനം 22ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്. അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫ്.  മുഖപത്രമായ സത്യധാര നിലവില്‍ ദൈ്വവാരികയായിട്ടാണ് കേരളത്തില്‍ പ്രസിദ്ധീകരിച്ചു വരുന്നത്.

കുറഞ്ഞ കാലയളവിനനുള്ളില്‍ വായനക്കാരുടെ മനം കവര്‍ന്ന ധാര്‍മ്മിക പ്രസിദ്ധീകരണമായ സത്യധാര ബഹ്‌റൈനിലടക്കം നിലവില്‍ തപാല്‍ വഴിയാണ് എത്തുന്നത്. []

പ്രവാസികളായ വായനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചും പ്രസിദ്ധീകരണം വായനക്കാരുടെ കൈകളിലെത്തുന്നതിന്റെ കാലതാമസം ഒഴിവാക്കാനുമായി ആരംഭിക്കുന്ന ഗള്‍ഫ് എഡിഷന്റെ ഉള്ളടക്കം  പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ തയ്യാറാക്കിയതും കെട്ടിലും മട്ടിലും പുതുമ നിറഞ്ഞതുമായിരിക്കും.

യു.എ.ഇ.ക്കു പുറമെ ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, സൌദി അറേബ്യ കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഗള്‍ഫ് സത്യധാര ഉടന്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണമൊരുക്കിയുട്ടുണ്ട്.

ഗള്‍ഫ് സത്യധാരയുടെ പ്രസിദ്ധീകരണം. യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സത്യധാര ചീഫ് എഡിറ്റര്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനു വേണ്ടി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ചെയര്‍മാനനും സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ ജനറല്‍ കണ്‍വീനറുമായി  വിവിധ ഭാഗങ്ങളിലെ സംഘടനനാ സാരഥികളെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more