| Saturday, 9th February 2019, 5:44 pm

കേരളത്തെ നിര്‍മ്മിച്ചത് ഗള്‍ഫ് കുടിയേറ്റം: ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തളിപ്പറമ്പ്: കേരളത്തെ ഇന്ന് കാണുന്ന രീതിയിൽ നിർമ്മിച്ചെടുത്തത് കേരളത്തിൽ നിന്നുമുള്ള ഗൾഫ് കുടിയേറ്റമാണെന്ന് ഫ്രഞ്ച് പത്രപ്രവർത്തകനായ സെബാസ്റ്റ്യൻ കാസ്റ്റിലിയൻ. ഫ്രാൻ‌സിൽ നിന്നുമുള്ള കുടിയേറ്റ പഠന വിദഗ്ധനാണ് കാസ്റ്റിലിയൻ. ഗൾഫിലേക്കുള്ള കുടിയേറ്റവും പ്രവാസികളുടെ എണ്ണവും കുറയുന്നത് കേരളത്തിന്റെയും ഇന്ത്യയുടേയും സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും കാസ്റ്റിലിൻ പറഞ്ഞു. “രാജാന്ത്യര കുടിയേറ്റത്തിന്റെ മലബാര്‍ പരിപ്രേക്ഷ്യം” എന്ന വിഷയത്തില്‍ തളിപ്പറമ്പ് സര്‍ സയ്യദ് കോളേജിലെ കോമേഴ്‌സ് വിഭാഗവും ജേണലിസം വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമോ സംയുക്ത പ്രചാരണമോ ഉണ്ടാകില്ല: സീതാറാം യെച്ചൂരി

ഗള്‍ഫെന്ന സ്വപ്നം മലയാളികൾക്കിടയിൽ ഇപ്പോൾ കുറവാണെന്നും പ്രവാസമെന്നത് സാമ്പത്തിക ഉന്നതികളെക്കാൾ മാനസിക വൈഷമ്യങ്ങളായാണ് മലയാളികൾക്ക് സമ്മാനിച്ചതെന്നും സെബാസ്റ്റ്യന്‍ കാസ്റ്റിലിയര്‍ പറഞ്ഞു. തങ്ങളുടെ സാമൂഹിക നില നോക്കുന്നതാണ് മലയാളികളുടെ കുഴപ്പമെന്നും അത് നോക്കാതെ ജോലി ചെയ്യാൻ തയാറായാൽ കേരളത്തിലും ഇന്ത്യയിലും അവസരങ്ങൾ അനവധിയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read ശബരിമല; സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് തന്ത്രിയല്ലെന്ന് കെമാല്‍ പാഷ

സുല്‍ഫക്‌സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മാനേജര്‍ അഡ്വ.പി മഹമ്മൂദ് അധ്യക്ഷത വഹിച്ചു. സി ഡി എം ഇ എ ചെയര്‍മാന്‍ കെ അബ്ദുല്‍ ഖാദര്‍ അതിഥിക്ക് ഉപഹാരം നല്‍കി. പ്രിന്‍സിപ്പാള്‍ ഡോ. പി ടി അബ്ദുല്‍ അസീസ്, കൊമേഴ്‌സ് വിഭാഗം മേധാവി ഷാനവാസ് എസ് എം, ഐ ക്യു എ സി കോഡിനേറ്റര്‍ ഡോ.നഫീസാ ബേബി, മുഹമ്മദ് സാലിഹ് സി, വി എച്ച് നിഷാദ്, യൂണിയന്‍ ചെയര്‍മാന്‍ അസീല്‍ മുഹിയുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം പ്രവാസികളുടെ മക്കളും ഭാര്യമാരുമായി സെബാസ്റ്റ്യന്‍ കാസ്റ്റിലിയര്‍ സംവദിച്ചു. പ്രവാസവുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങള്‍ ഇവര്‍ കാസ്റ്റിലിയറുമായി പങ്കു വെച്ചു.

Also Read കോസ്റ്ററീക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഓസ്‌കാര്‍ അരിയസിനെതിരെ വീണ്ടും ലൈംഗികാരോപണം; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍

രണ്ടു ദിവസത്തേക്ക് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രവാസം, പലായനം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. ബാംഗ്ലൂര്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ജേണലിസം വിഭാഗം മേധാവി പ്രൊഫ.ലീനാ ഫിലിപ്പ് മാധ്യമ വിവരണങ്ങളിലെ അഭയാര്‍ത്ഥി-പലായന പ്രതിനിധാനങ്ങളെക്കുറിച്ചും, പ്രൊഫ.ഷിജു കണ്ണന്‍ ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയം ടി വി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന വിധത്തെക്കുറിച്ചും സംസാരിക്കും. മലബാര്‍ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ കുടിയേറ്റം, ഗള്‍ഫ് കുടിയേറ്റവും ജീവിത രീതി, തുടങ്ങി നിരവധി വിഷയങ്ങളിലും പ്രബന്ധാവതരണങ്ങള്‍ നടക്കുന്നതായിരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more