| Thursday, 25th June 2020, 12:19 pm

ഗുജറാത്ത് എം.എല്‍.എയ്ക്ക് കൊവിഡ്; രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ജംജദ്പൂര്‍ എം.എല്‍.എ ചിരാഗ് കലേറിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗാന്ധിനഗറില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഇദ്ദേഹത്തിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹം ഗാന്ധിനഗറിലേക്ക് പോയത്. ഇതിന് ശേഷമാണ് പനി അനുഭവപ്പെട്ടത്.

ഇന്നലെയാണ് ഇദ്ദേഹം കൊവിഡ് പരിശോധന നടത്തിയത്. ഇന്നലെ തന്നെ ലഭിച്ച പരിശോധനാഫലത്തില്‍ കൊവിഡ് പോസിറ്റീവായിരുന്നു. രാജ്‌കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ.

ഗുജറാത്തില്‍ 29001 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1736 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 572 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 25 പേര്‍ മരണപ്പെടുകയും ചെയ്തു.

21000 ആളുകള്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 6169 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 70 പേര്‍ വെന്റിലേറ്ററിലാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 572 കേസുകളില്‍ 205 കേസുകളും അഹമ്മബാദിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more