| Friday, 19th April 2019, 11:38 am

ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിച്ചുകൊണ്ടിരിക്കെ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം: വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുവേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം. വേദിയിലേക്ക് കയറിവന്ന ഒരാള്‍ ഹാര്‍ദ്ദിക്കിനെ മര്‍ദ്ദിക്കുകയായിരുന്നു.

സുരേന്ദ്രനഗറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം. ആരാണ് മര്‍ദ്ദിച്ചതെന്നോ മര്‍ദ്ദിക്കാനുള്ള കാരണമെന്തെന്നോ വ്യക്തമല്ല.

കഴിഞ്ഞദിവസം ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ ഹാര്‍ദിക് പട്ടേലിന്റെ ഹെലികോപ്റ്ററിന് ഇറങ്ങുവാന്‍ തന്റെ ഭൂമി വിട്ടുതരില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തിരുന്നു. ഇതോടെ മഹിസാഗര്‍ ജില്ലയിലേക്ക് ഹെലികോപ്റ്റര്‍ വഴിയുള്ള യാത്ര ഹാര്‍ദിക് പട്ടേലിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

സംവരണ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ മേല്‍ കയറി നിന്ന് രാഷ്ട്രീയം കളിക്കുകയാണ് ഹാര്‍ദിക് എന്നു പറഞ്ഞായിരുന്നു കര്‍ഷകന്റെ പ്രതിഷേധം. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സ്റ്റാര്‍ കാമ്പെയ്‌നറായിരുന്നു ഹാര്‍ദിക്.

Latest Stories

We use cookies to give you the best possible experience. Learn more