| Tuesday, 2nd March 2021, 12:13 pm

ഗുജറാത്തില്‍ മുന്നിട്ട് ബി.ജെ.പി; തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നിലവില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 31 ജില്ലാ പഞ്ചായത്തുകളുല്‍ 20 എണ്ണത്തിലും മുന്നില്‍ ബി.ജെ.പിയാണ്.

81 മുനിസിപ്പാലിറ്റികളും 31 ജില്ലാ പഞ്ചായത്തുകളും 231 താലൂക്ക് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്.

നേരത്തെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി വിജയിച്ചിരുന്നു. 576 സീറ്റുകളില്‍ 483 സീറ്റുകളും ബി.ജെ.പി നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും സൂറത്തില്‍ 27 സീറ്റുകള്‍ നേടിയിരുന്നു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആം ആദ്മി തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more