വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 167 റണ്‍സെടുത്തിട്ടുണ്ട്. ആഷ്ലി ഗാര്‍ഡ്‌നരുടെയും ജോര്‍ജിയ വെയര്‍ഹാമിന്റെയും കരുത്തിലാണ് ടീം ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.
വഡോദരയിലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് ഒരു ട്രെന്‍ഡിന് കൂടിയാണ് അവസാനമായത്. മറ്റൊന്നുമല്ല, ഏറെ കാലങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റില്‍ ടോസ് നേടിയ ടീം ബാറ്റിങ് തെരഞ്ഞെടുത്തതാണിത്. ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ വര്‍ഷം ടൂര്‍ണമെന്റില്‍ ടോസ് നേടിയ ഒരു ടീം പോലും ആദ്യം ബാറ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുന്ന ട്രെന്‍ഡിന് തുടക്കം കുറിച്ചത് ഈ സീസണിലല്ല, 2025 ഡബ്ല്യു.പി.എല്ലാണ്. കഴിഞ്ഞ സീസണില്‍ എല്ലാ മത്സരങ്ങളിലും ടോസ് നേടിയ ടീമുകള്‍ ആദ്യം ബാറ്റെടുക്കാന്‍ മടിച്ചു.
അത് ഈ സീസണിലെ 18 മത്സരങ്ങളിലും ടീമുകളും ക്യാപ്റ്റന്മാരും തുടര്‍ന്നു. ഇപ്പോള്‍ 2026 ഡബ്ല്യു.പി.എല്ലിലെ 19ാം മത്സരത്തിലാണ് ഒരു ക്യാപ്റ്റന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചത്. ഇതിനിടയില്‍ 40 മത്സരങ്ങളാണ് ടോസ് നേടിയ ടീമുകള്‍ ബൗളിങ് തെരഞ്ഞെടുത്ത് കടന്ന് പോയത്.
ആഷ്‌ലി ഗാർഡ്നരും ജോർജിയ വെയർഹാമും. Photo: Women’s Premier League (WPL)/x.com
അതേസമയം, ഗുജറത്തിനായി ഗാര്‍ഡ്‌നര്‍ 28 പന്തില്‍ 46 റണ്‍സും വെയര്‍ഹാം 26 പന്തില്‍ 44 റണ്‍സുമായി പുറത്താവാതെ നിന്നു. ഇവര്‍ക്കൊപ്പം അനുഷ്‌ക ശര്‍മ 31 പന്തില്‍ 33 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.
മുംബൈക്കായി അമേലിയ കേര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ശബ്‌നം ഇസ്മായില്‍, നാറ്റ് സിവര്‍ ബ്രണ്ട് എന്നിവര്‍ ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlight: Gujarat Giants became first team to elect to bat after toss won in WPL after 40 matches