കോപ്പ ഡെല്‍ റേയില്‍ ബാഴ്സലോണ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബായ ഡിപോര്‍ട്ടീവോ ഗ്വാഡലജാര എഫ്.സിക്കെതിരായ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. ക്രിസ്റ്റ്യന്‍സണ്‍, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകള്‍ നേടിയത്.
എന്നാല്‍ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ പെട്രിയുടെ പ്രകടനത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് ഗ്വാഡലജാര പ്രതിരോധ താരം ജോര്‍ജ് കാസാഡോ.
Pedro
മത്സര ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്പാനിഷ് താരം കസാഡോ. താനൊരു റയല്‍ മാഡ്രിഡ് ആരാധകനാണെന്നും പക്ഷെ പെട്രി ഒരു അത്ഭുത പ്രതിഭയാണെന്നും ജോര്‍ജ് പറഞ്ഞു.
‘ഞാന്‍ ഒരു റയല്‍ മാഡ്രിഡ് ആരാധകനാണ്, പക്ഷേ ഈ പയ്യന്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. അവന് ഒരുപാട് കഴിവുണ്ട്, അവനെ ഗ്രൗണ്ടില്‍ കാണുന്നത് അതിശയകരമാണ്, സ്പാനിഷ് ദേശീയ ടീമില്‍ അവന്‍ കളിക്കുന്നത് നമ്മുടെ ഭാഗ്യമാണ്’, അദ്ദേഹം ബാഴ്‌സ യൂണിവേഴ്‌സല്‍ പറഞ്ഞു.
അതേസമയം മത്സരത്തില്‍ ഭൂരിഭാഗവും ആധിപത്യം സ്ഥാപിച്ചത് ബാഴ്‌സയായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളിലും ബാഴ്‌സ എതിരാളികളേക്കള്‍ എത്രയോ മുന്നിലായിരുന്നു.
എന്നിരുന്നാലും ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ വമ്പന്‍ പ്രതിരോധം സൃഷ്ടിക്കാന്‍ ഗ്വാഡലജാരക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ അറ്റാക്കിങ്ങില്‍ ഒരു പടി മുന്നേറിയതോടെ അവസാന ഘട്ടത്തില്‍ എതിരാളികളുടെ പ്രതിരോധം പൊട്ടിച്ചെറിയുകയായിരുന്നു ബാഴ്‌സ.